»   » നിവിനെ തൂക്കിയെടുത്ത് വിനീത് ശ്രീനിവാസന് മുന്നിലെത്തിച്ചത് ആരാണെന്ന് അറിയാമോ?

നിവിനെ തൂക്കിയെടുത്ത് വിനീത് ശ്രീനിവാസന് മുന്നിലെത്തിച്ചത് ആരാണെന്ന് അറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

സൗഹൃദമാണ് നിവിന്‍ പോളി എന്ന നടന്റെ വളര്‍ച്ചയ്ക്ക് കാരണം. മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം ചെയ്ത ചിത്രങ്ങള്‍ വിജയ്ക്കുന്നുണ്ടോ ഇല്ലയോ, നിവിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ചിത്രങ്ങളെല്ലാം സൗഹൃദ കൂട്ടായ്മയില്‍ പുറത്തിറങ്ങിയവയാണ്.

നയന്‍താരയുടെ നായകനായി നിവിന്‍ പോളി; സിനിമ സംവിധാനം ചെയ്യുന്നത് ആരാണെന്ന് അറിയാമോ?

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി മലയാള സിനിമയില്‍ എത്തിയത്. പ്രേമം എന്ന ചിത്രം നടന് ഒരു സൂപ്പര്‍സ്റ്റാര്‍ പരിവേഷവും കൊടുത്തു. ഇതിന് രണ്ടിന് പിന്നില്‍ പ്രവൃത്തിച്ചതും ഒരാളാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ...?

മലര്‍വാടിയിലേക്ക്

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. സൗഹൃദവും പ്രണയവും തലശ്ശേരി പശ്ചാത്തലമാക്കി പറഞ്ഞ ചിത്രം. ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട് എന്ന് പരസ്യം കണ്ടപ്പോള്‍ നിവിനോട് ഫോട്ടോയും മറ്റ് വിവരങ്ങളും അയച്ചുകൊടുക്കാന്‍ പറഞ്ഞത് അല്‍ഫോണ്‍സ് പുത്രനാണ്.

പരിക്ക് പറ്റി കിടപ്പിലായിപ്പോയി

കുഞ്ഞുന്നാളിലെ അഭിനയ മോഹവുമായി നടക്കുകയായിരുന്നു നിവിന്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട് എന്ന് കാണിച്ച് അയച്ചുകൊടുത്ത ഫോട്ടോയുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഓഡിഷന് വിളിച്ചപ്പോള്‍ നിവിന്‍ പോളിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥ. ഫുട്‌ബോള്‍ കളിച്ച് പരിക്ക് പറ്റികിടപ്പിലായിരുന്നു.

വിനീതിന് മുന്നില്‍ എത്തിച്ചത്

ഓഡിഷന് വിളിച്ചിട്ടും നിവിന് പോകാന്‍ കഴിയാത്ത അവസ്ഥയറിഞ്ഞ് അല്‍ഫോണ്‍സ് പുത്രനും കൂട്ടുകാരും എത്തി. അവിടെ നിന്ന് നിവിനെ തൂക്കിയെടുത്ത് വിനീത് ശ്രീനിവാസന് മുന്നില്‍ എത്തിച്ചത് അല്‍ഫോണ്‍സ് പുത്രനാണ്. അവരുടെയൊക്കെ പ്രാര്‍ത്ഥനയുടെ ഫലമാണ് നിവിന്റെ ഈ വളര്‍ച്ചയും.

പ്രേമം സംഭവിച്ചത്

പിന്നീട് അല്‍ഫോണ്‍സ് പുത്രന്‍ യുവ് എന്ന ആല്‍ബം ഒരുക്കിയപ്പോള്‍ നിവിനെ തന്നെ നായകനാക്കി. ആദ്യമായി ഒരു ഫീച്ചര്‍ ചിത്രം (നേരം) ചെയ്തപ്പോഴും നായകന്‍ നിവിന്‍ തന്നെ. നേരവും കഴിഞ്ഞ് നിവിനും അല്‍ഫോണ്‍സും ഒന്നിച്ച പ്രേമം മലയാളവും കടന്ന് ബ്ലോക്ബസ്റ്റര്‍ ഹിറ്റായി. നിവിന്‍ യുവ സൂപ്പര്‍സ്റ്റാറുമായി.

English summary
Nivin Pauly Passed The First Audion Of Vineeth Sreenivasan Movie Through Alphonse Puthren

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam