അടുത്ത ഹിറ്റിന് തയ്യാറായി നിവിന്‍ പോളി, സ്വര്‍ഗ്ഗ രാജ്യത്തിന്റെ പണികള്‍ തുടങ്ങി
തട്ടത്തിന്‍ മറയത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ദുബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. തമിഴ് സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നതാണ് ശ്രദ്ധേയം.
വിനീത് ശ്രീനിവാസന്റെ സിനിമകളെ തനിയ്ക്ക് ഇഷ്ടമാണ്. അതുക്കൊണ്ടാണ് വിനീത് ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ നോ പറയാതെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതെന്നാണ് ഗൗതം പറഞ്ഞത്. നിവിന്‍ പോളി, ഗൗതം മേനോന്‍ കൂടാതെ രഞ്ജി പണിക്കര്‍, സായ് കുമാര്‍, ലക്ഷമി കൃഷ്ണന്‍, ദിനേശ് പണിക്കര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. അതുക്കൊണ്ട് തന്നെ ഇതുവരെ ഉണ്ടായിട്ടുള്ള തന്റെ തിരക്കഥകളില്‍ നിന്നും കുറച്ച് ബുദ്ധിമുട്ടുള്ള തിരക്കഥയാണ് ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യമെന്നും വിനീത് പറയുന്നു. ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയാണ് വിനീത് തിരക്കഥ എഴിതിയ അവസാന നിവിന്‍ പോളി ചിത്രം.
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിന്റെ വിജയത്തിന് ശേഷം ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിന്‍ പോളി അഭിനയിച്ചത്. ആബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലാണ്. അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്.


Click it and Unblock the Notifications