മലരും നിവിനും വീണ്ടും ഒന്നിക്കുന്നു
പ്രേക്ഷകരുടെ മനം കവര്‍ന്ന മലരും നിവിനും പുതിയ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് മലരെന്ന സായി പല്ലവിയും നിവിന്‍പോളിയും ഒന്നിക്കുന്നത്. നിവിന്‍ പോളിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ 1983 എന്ന ചിത്രത്തിന് ശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആക്ഷന്‍ ഹീറോ ബിജു.
നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നാലു സീനുകളില്‍ മാത്രമാണ് നാല് സീനുകളില്‍ മാത്രമെത്തുന്ന നായികയാണ് സായി പല്ലവി. നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നത് ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കും.

സായ് പല്ലവി നായികയായി എത്തിയ പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, ആസിഫലിയുടെ നായികയായി സായി പല്ലവി എത്തുന്നു എന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ പുതിയ വാര്‍ത്ത എത്തുന്നത്.
നിവിന്‍ പോളി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ കോമഡി ജോണറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എബ്രിഡ് ഷൈനും മുഹമ്മദ് ഷെഫീഖും ചേര്‍ന്നാണ്. ചിത്രത്തില്‍ അതിഥി താരമായി ഫഹദ് ഫാസിലും എത്തുന്നുണ്ട്.


Click it and Unblock the Notifications











