»   » നിവിന്‍ പോളിയ്ക്ക് പ്രേമിച്ച് മതിയായില്ല, ഇനി പ്രേമിക്കുന്നതാരെയാണന്നോ?

നിവിന്‍ പോളിയ്ക്ക് പ്രേമിച്ച് മതിയായില്ല, ഇനി പ്രേമിക്കുന്നതാരെയാണന്നോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന ചിത്രവും, അതിലെ വേഷവും പ്രേഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രേമിച്ച് യുവതലമുറയുടെ ഹൃദയം കവര്‍ന്ന നിവിന്‍ പോളി ഇനി എത്തുന്നത് യുവജനരാഷ്ട്രീയത്തവിന്റെ അമരക്കാരനായിട്ടാണ്.

സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നമിതാ പ്രമോദും രമ്യാ നമ്പീശനുമാണ് നായിക വേഷങ്ങളില്‍ എത്തുന്നത്. കൂടാതെ യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു വന്‍ താരനിര തന്നെയാണ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

nivin-pauly

ചിത്രത്തില്‍ മൂന്ന് നായികമാരാണെന്ന് നേരത്തെ പറഞ്ഞിരുന്നു. അതില്‍ രണ്ട് നടിമാരുടെ കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. നമിതയ്ക്കും, രമ്യാ നമ്പീശനും പുറമേ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, മണിയന്‍ പിള്ള രാജു,സുധീഷ്,ജോജു,ടോണി ലൂക്ക എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സെപ്തംബര്‍ അവസാനമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. കൊച്ചി,കോട്ടയം,പീരുമേട് എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലോക്കേഷനുകള്‍.

English summary
Nivin Pauly is all set to play lead role in National Award winning director Sidharth Siva’s next directorial venture.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam