»   » വിനീതിന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയ്ക്ക് സ്വര്‍ഗ്ഗ രാജ്യം

വിനീതിന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയ്ക്ക് സ്വര്‍ഗ്ഗ രാജ്യം

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളി സിനിമാരംഗത്തേക്ക് കടന്ന് വരുന്നത് വിനീത് ശ്രീനിവാസന്റെ ചിത്രത്തിലൂടെയാണ്. അതുപോലെ തന്നെ നിവിന്‍ പോളിയെ ന്യൂജനറേഷന്‍ ചിത്രങ്ങളുടെ സൂപ്പര്‍സ്റ്റാര്‍ ആക്കിയതും വിനീതിന്റെ സിനിമ തന്നെ.

ഇപ്പോഴിതാ നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ഒരേ സ്‌ക്രീനിലല്ല. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ നായകനായി എത്തുകയാണ്.

vineeth-sreenivasan-nivin-pauly

നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ജാക്കോബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നാണ് ചിത്രത്തിന്റെ പേര്. നോബിള്‍ ബാബു തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിവിന്‍ പോളി കൂടാതെ രഞ്ജി പണിക്കര്‍, സായ് കുമാര്‍, ഗൗതം വാസുദേവ് മേനോന്‍, ലക്ഷമി രാമകൃഷ്ണന്‍, ദിനേശ് പണിക്കര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
nivin pauli in vineeth sreenivasan next Jacobinte Swargarajyam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam