സംഗീതസാന്ദ്രമായ ചിത്രത്തില്‍ നിവിന്‍ പോളി
ഷിബു അന്തിക്കാട് സംവിധാനം ചെയ്യുന്ന നിവിന്‍പോളി ചിത്രത്തില്‍ പ്രമുഖരായ അഞ്ചുഗായകര്‍ ഒന്നിക്കുന്നു. ഹരിഹരന്‍, ചിത്ര, ശ്രേയാ ഘോഷാല്‍, ബെന്നി ദയാല്‍, നരേഷ് അയ്യര്‍ എന്നിവരാണു പാടുന്നത്. അനു എലിസബത്ത് ആണ് ഗാനങ്ങളെല്ലാം എഴുതുന്നത്. ഇത്രയും സംഗീതപ്രാധാന്യമുള്ള സിനിമ ആദ്യമായിട്ടാണ് സംഗീത സംവിധായകന്‍ രതീഷ് വേഗ ചെയ്യുന്നത്.
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സഹോദര പുത്രനായ ഷിബു ആദ്യമായിട്ടാണ് സിനിമ ഒരുക്കുന്നത്. ഷിബുവിന്റെ സഹോദരന്‍ ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലക്കി സ്റ്റാര്‍. ജയറാം ആയിരുന്നു നായകന്‍.

ഏറെക്കാലമായി ഷിബു ചിത്രമൊരുക്കാന്‍ നടക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി ഗ്രാമീണ പശ്ചാത്തലത്തിലൊരു ചിത്രമായിരുന്നു ആദ്യം പഌന്‍ ചെയ്തത്. എന്നാല്‍ അതു നടന്നില്ല. ഇ്‌പ്പോള്‍ നിവിന്റെ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
രാജേഷ്പിള്ളയുടെ മിലിയിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത 1983, ഓംശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളെല്ലാം വിജയിച്ച് മലയാളത്തിലെ യുവതാരങ്ങളില്‍ നിവിന്‍ മുന്‍പന്തിയിലാണ്.
nivin pauly music film anu elizabeth joseph shreya ghoshal hariharan ks chithra നിവിന്‍ പോളി അനു എലിസബത്ത് ജോസഫ് കെഎസ് ചിത്ര ഹരിഹരന്‍ ശ്രേയ ഘോഷാല്‍


Click it and Unblock the Notifications