»   » നിവിന്‍ പോലീസായപ്പോള്‍ മകന്‍ ദാദയ്ക്ക് ഒരു സംശയം, എന്താണത്?

നിവിന്‍ പോലീസായപ്പോള്‍ മകന്‍ ദാദയ്ക്ക് ഒരു സംശയം, എന്താണത്?

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ പൊലീസ് വേഷത്തില്‍ കണ്ടപ്പോള്‍ ആദ്യം ഞെട്ടിയത് ആരാധകരും ബന്ധുക്കളുമൊന്നുമല്ല, സ്വന്തം മകന്‍ ദാദ തന്നെയാണ്. പപ്പയെ പൊലീസിലെടുത്തോ എന്നാണത്രെ ഇപ്പോള്‍ ദാദയുടെ സംശയം

അവന്‍ ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ പൊലീസിനെ വിളിക്കുമെന്ന് ഞങ്ങള്‍ ഇടയ്ക്ക് പറയാറുണ്ട്. ഇനി അവനെ ഭക്ഷണം കഴിപ്പിക്കാനാണോ ഞാന്‍ പൊലീസായതെന്ന് കക്ഷി ഓര്‍ത്തുകാണും- നിവിന്‍ പറയുന്നു.

നിവിന്‍ പോലീസായപ്പോള്‍ മകന്‍ ദാദയ്ക്ക് ഒരു സംശയം, എന്താണത്?

അത്ര വലിയ സമ്പന്നന്‍ ഒന്നുമല്ല ഞാന്‍. എന്നാല്‍, പണത്തിന്റെ മൂല്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ബിസിനസ് ചെയ്യുമ്പോള്‍ ക്രിയേറ്റീവായ ഒരു കാര്യത്തില്‍ ഇന്‍വെസ്റ്റ് ചെയ്യണം എന്നുണ്ടായിരുന്നു. എബ്രിഡ് ഷൈന്‍ എന്ന സംവിധായകനിലും ടീമിലുമുള്ള വിശ്വാസം കൊണ്ടാണ് മറ്റൊരു സുഹൃത്തായ ഷിബു തെക്കുംപുറവുമായി ചേര്‍ന്ന് ആക്ഷന്‍ ഹീറോ ബിജു നിര്‍മ്മിച്ചത്.

നിവിന്‍ പോലീസായപ്പോള്‍ മകന്‍ ദാദയ്ക്ക് ഒരു സംശയം, എന്താണത്?

നല്ല എനര്‍ജിയുള്ള ടീമാകണം ഒപ്പമുള്ളത്. അതുകൊണ്ട് പ്രൊഡക്ഷന്‍ കമ്പനിക്ക് ഫുള്‍ ഓണ്‍ എന്ന് പേരിട്ടു.

നിവിന്‍ പോലീസായപ്പോള്‍ മകന്‍ ദാദയ്ക്ക് ഒരു സംശയം, എന്താണത്?

റിലീസ് ഡേറ്റ് നേരത്തെ തീരുമാനിച്ച് അതിലേക്ക് ശ്വാസം പിടിച്ച് ഓടാതെ വളരെ സാവധാനം ആസ്വദിച്ച് സിനിമ ചെയ്യാനായിരുന്നു തീരുമാനം. പുറത്തിറങ്ങിയാല്‍ പിന്നെ കറക്ഷന്‍ പറ്റില്ല. അപ്പോള്‍ നമുക്ക് പൂര്‍ണ തൃപ്തിയായാല്‍ റിലീസ് എന്ന് തീരുമാനിച്ചു

നിവിന്‍ പോലീസായപ്പോള്‍ മകന്‍ ദാദയ്ക്ക് ഒരു സംശയം, എന്താണത്?

അതൊരു അഭിമാന നിമിഷമായിരുന്നു. ഗൗതം മേനോന്റെ കാക്കാകാക്കായിലെ സൂര്യയുടെ പൊലീസ് വേഷമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.

നിവിന്‍ പോലീസായപ്പോള്‍ മകന്‍ ദാദയ്ക്ക് ഒരു സംശയം, എന്താണത്?

ആത്മാവുള്ളൊരു പൊലീസ് സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. ആക്ഷന്‍ മാത്രമല്ലല്ലോ റിയാക്ഷനും ചേര്‍ന്നതാണല്ലോ സിനിമയും ജീവിതവും. അതെല്ലാം ഇതിലുണ്ട്. ഒരു പൊലീസ് ഓഫീസറുടെ സത്യസന്ധമായ ജീവിതമാണിത്.

നിവിന്‍ പോലീസായപ്പോള്‍ മകന്‍ ദാദയ്ക്ക് ഒരു സംശയം, എന്താണത്?

ഞാന്‍ യൂണിഫോമൊക്കെയിട്ട് നില്‍ക്കുമ്പോള്‍ എന്റെ മോനൊരു സംശയം: പപ്പയെ പൊലീസില്‍ എടുത്തോ? അവന്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോള്‍ പൊലീസിനെ വിളിക്കും എന്ന് ഞങ്ങള്‍ ഇടയ്ക്ക് പറയാറുണ്ട്. ഇനി അവനെ ഭക്ഷണം കഴിപ്പിക്കാനാണോ ഞാന്‍ പൊലീസായതെന്ന് കക്ഷി ഓര്‍ത്തു കാണും- നിവിന്‍ പറഞ്ഞു

English summary
Nivin Pauly about Action Hero Biju

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam