twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കായംകുളം കൊച്ചുണ്ണിക്കായി ചില്ലറ കാര്യമല്ല നിവിന്‍ ചെയ്തത്! ഇത് കുറച്ചു കടുത്തുപോയില്ലേ അച്ചായാ?

    |

    യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേക്ഷക മനസ്സില്‍ നേരത്തെ പതിഞ്ഞ കഥ തിരശ്ശീലയിലേക്ക് എത്തിക്കുകയെന്നത് ചില്ലറ കാര്യമല്ല. സിനിമയാക്കുന്നതിനിടയിലും ചിത്രീകരണത്തിനിടയിലുമൊക്കെ അണിയറപ്രവര്‍ത്തകര്‍ ചില്ലറ വെല്ലുവിളികളല്ല നേരിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായത്. നിവിന്‍ പോളി കൊച്ചുണ്ണിയായപ്പോള്‍ ഇത്തിക്കര പക്കിയെ അവതരിപ്പിച്ചത് മോഹന്‍ലാലായിരുന്നു. ബോക്‌സോഫീസിനെ ഇളക്കി മറിച്ചാണ് ഇരുവരും എത്തിയത്. ഏതൊരു യുവതാരവും കൊതിക്കുന്ന തരത്തിലുള്ള അവസരമായിരുന്നു നിവിന് ലഭിച്ചത്. മോഹന്‍ലാല്‍ ചിത്രത്തിലേക്ക് എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ഫേസ്ബുക്കിലൂടെ നിവിനായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്.

    രംഭയുടെയും കുടുംബത്തിന്റെയും സന്തോഷത്തിന് പിന്നിലെ കാരണം അറിയുമോ? ചിത്രങ്ങള്‍ പറയും ആ കഥ! കാണൂ!രംഭയുടെയും കുടുംബത്തിന്റെയും സന്തോഷത്തിന് പിന്നിലെ കാരണം അറിയുമോ? ചിത്രങ്ങള്‍ പറയും ആ കഥ! കാണൂ!

    സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു കൊച്ചുണ്ണിയുടെ വരവിനെ. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസ് ചെയ്ത ചിത്രം കലക്ഷനിലും മോശമായിരുന്നില്ല. നിവിന്‍ പോളിയുടെ കൈയ്യില്‍ കൊച്ചുണ്ണി ഭദ്രമായിരിക്കുമെന്ന വിശ്വാസം നേരത്തെയുണ്ടായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയ്ക്കായി നിവിന്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും പരിക്ക് വകവെക്കാതെ ചിത്രീകരണത്തില്‍ പങ്കെടുത്തതിനെക്കുറിച്ചുമൊക്കെ പലരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിനിടയില്‍ തന്നെത്തേടിയെത്തിയ അവസരങ്ങള്‍ വേണ്ടെന്ന് വെച്ചിരുന്നതായി നിവിന്‍ പറയുന്നു.

    കാവ്യ മാധവനും ഭാവനയ്ക്കുമൊപ്പമായിരുന്നു അന്നത്തെ മത്സരം! നവ്യ നായരുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു!കാവ്യ മാധവനും ഭാവനയ്ക്കുമൊപ്പമായിരുന്നു അന്നത്തെ മത്സരം! നവ്യ നായരുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു!

    ബോളിവുഡ് അവസരം വേണ്ടെന്ന് വെച്ചു

    ബോളിവുഡ് അവസരം വേണ്ടെന്ന് വെച്ചു

    തന്റെ കരിയറിലെ തന്നെ സുപ്രധാന ചിത്രങ്ങളിലൊന്നായി കായംകുളം കൊച്ചുണ്ണി മാറുമെന്ന് നിവിന്‍ പോളി ഉറപ്പിച്ചിരുന്നു. അത് ശരിയായിരുന്നുവെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തു. ശാരീരികമായ അധ്വാനവും മേക്കോവറും കായികാഭ്യാസവും മാത്രമല്ല സിനിമയ്ക്കായി നിവിന്‍ നടത്തിയത്. ആ സമയത്ത് തന്നെത്തേടിയെത്തിയ നിരവധി അവസരങ്ങളും വേണ്ടെന്ന് വെച്ചിരുന്നതായി താരം പറയുന്നു. കൊച്ചുണ്ണി എന്ന സിനിമയുടെ ചിത്രീകരണം നീണ്ടതോടെയാണ് അമല പോള്‍ സിനിമയില്‍ നിന്നും ഒഴിവായത് ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ഈ താരത്തെയായിരുന്നു. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് താരം പിന്‍വാങ്ങിയത്. ഇതോടെയാണ് പ്രിയ ആനന്ദ് ചിത്രത്തിലേക്ക് എത്തിയത്. കായംകുളം കൊച്ചുണ്ണിയില്‍ ്അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തനിക്ക് ലഭിച്ച ബോളിവുഡ് അവസരം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് താരം പറയുന്നു.

    വലിയ വെല്ലുവിളിയാണ്

    വലിയ വെല്ലുവിളിയാണ്

    ഭാഷാഭേദമില്ലാതെ സ്വീകാര്യതയും പിന്തുണയും ലഭിക്കുകയെന്നുള്ളത് ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമാണ്. മികച്ച കഥയും കഥാപാത്രവും ലഭിക്കുമ്പോള്‍ താരങ്ങള്‍ അന്യഭാഷയിലേക്ക് ചേക്കേറാറുണ്ട്. അഭിനേതാവെന്ന നിലയില്‍ വലിയൊരു വെല്ലുവിളിയാണ് അന്യഭാഷാ ചിത്രങ്ങളെന്ന് താരം പറയുന്നു. മലയാള താരങ്ങളെ സംബന്ധിച്ച് അന്യഭാഷാ പ്രവേശനം അത്ര എളുപ്പകരമാവില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഭാഷയാണ് പ്രധാന പ്രശ്‌നം. എന്നാല്‍ ഇക്കാര്യത്തെ അവഗണിച്ചും ഈ വെല്ലുവിളി മറികടന്നും അന്യഭാഷയില്‍ തിളങ്ങിയ മലയാള താരങ്ങളുമുണ്ട്.

    വേണ്ടെന്ന് വെച്ചതില്‍ നിരാശയില്ല

    വേണ്ടെന്ന് വെച്ചതില്‍ നിരാശയില്ല

    കൊച്ചുണ്ണിയുടെ ഷെഡ്യൂള്‍ നീണ്ടുപോയതിനെത്തുടര്‍ന്നാണ് താന്‍ ബോലഇവുഡ് അവസരം വേണ്ടെന്ന് വെച്ചതെന്നും അതില്‍ നിരാശയില്ലെന്നും നിവിന്‍ പറയുന്നു. ഭാഷയുടെ പ്രശ്‌നമുണ്ടെക്കില്‍ക്കൂടിയും അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച് നോക്കണമെന്നും അത്തരമൊരു പരീക്ഷണത്തെ താന്‍ സ്വാഗതം ചെയ്യുന്നതായും താരം പറയുന്നു. കരിയറില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കണമെന്നാണ് തന്റെ നിലപാട്.

    മൂത്തോനിലൂടെ ബോളിവുഡിലേക്കും

    മൂത്തോനിലൂടെ ബോളിവുഡിലേക്കും

    ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂച്ചോനിലൂടെ അത് സംഭവിക്കുകയാണ്. മലയാളത്തിലും ഹിന്ദിയിലുമായൊരുക്കുന്ന ചിത്രത്തിലൂടെ നിവിന്‍ പോളി ബോളിവുഡില്‍ തുടക്കം കുറിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റര് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ജേഷ്ഠ്യനെ മൂത്തോനെന്നാണ് ലക്ഷദ്വീപുകാര്‍ വിളിക്കുന്നത്. ലക്ഷദ്വീപിലും പരിസര പ്രദേശങ്ങളിലുമായായിരുന്നു സിനിമയുടെ ചിത്രീകരണം. അഭിനയത്തില്‍ സജീവമല്ലെഹ്കിലും സംവിധാനത്തില്‍ ആക്ടീവായ ഗീതു മോഹന്‍ദാസാണ് ഈ ചിത്രമൊരുക്കുന്നത്.

     കൊച്ചുണ്ണിയുടെ വിജയം

    കൊച്ചുണ്ണിയുടെ വിജയം

    പക്കിയും കൊച്ചുണ്ണിയും ബോക്‌സോഫീസില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്നാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്. കാത്തിപ്പിനൊടുവില്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അതിഥിയായെത്തി സിനിമയെ തന്റെ കൈപ്പിടിക്കുള്ളിലാക്കുന്ന സ്ഥിരം മാജിക്ക് തന്നെയാണ് ഇത്തവണയും മോഹന്‍ലാല്‍ പുറത്തെടുത്തത്. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമ, ഹനീഫ് അദേനിയുടെ മിഖായേല്‍ തുടങ്ങിയ സിനിമകളാണ് നിവിന്റേതായി ഒരുങ്ങുന്നത്.

    കുടുംബത്തിന്റെ പിന്തുണ

    കുടുംബത്തിന്റെ പിന്തുണ

    എഞ്ചീനിയറായി ജോലി ചെയ്യുന്നതിനിടയില്‍ സിനിമാമോഹം കലശാലായപ്പോഴാണ് നിവിന്‍ പോളി ജോലി രാജി വെച്ചത്. പഠനകാലം മുതലേ കൂടെയുള്ള റിന്ന ഈ തീരുമാനത്തിന് ശക്തമായ പിന്തുണ നല്‍കിയിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹതരായത്. ദാദയുടെയും റോസ് തെരേസയുടെയും കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് താരപത്‌നി. ഇന്ന് കാണുന്ന തരത്തിലേക്ക് താന്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ റിന്നയാണെന്ന് താരം പറഞ്ഞിരുന്നു.

    English summary
    Nivin Pauly talking about Kayamkulam Kochunni
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X