»   » അല്‍ത്താഫിന്റെ ചിത്രം നിവിന്‍ പോളി നിര്‍മ്മിക്കും

അല്‍ത്താഫിന്റെ ചിത്രം നിവിന്‍ പോളി നിര്‍മ്മിക്കും

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേമത്തിലെ അല്‍ത്താഫിനെ പ്രേക്ഷകര്‍ മറക്കില്ല. മേരിയുടെ സംരക്ഷകനായും വിശ്വസ്തനായും കൂടെ നടക്കുന്ന ആ പയ്യന്‍. ആളൊരു കൊച്ച് പയ്യനെന്ന് തോന്നിയെങ്കില്‍ പുലിയാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അല്‍ത്താഫ്. പ്രേമം സിനിമയ്ക്ക് ശേഷം അല്‍ത്താഫ് ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഇതാ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു. അല്‍ത്താഫ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം നിവിന്‍ പോളിയാണ് നിര്‍മ്മിക്കുക. നിവിന്‍ പോളിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് അല്‍ത്താഫ്.

nivin

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ നിവിന്‍ പോളി. തൃശൂരില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന് വരികയാണ്. വിജയ് യുടെ കത്തി, തെറി ചിത്രങ്ങളുടെ ഛായാഗ്രാഹണം നിര്‍വ്വഹിച്ച ജോര്‍ജ് സി വില്ല്യംസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നടി ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായിക. യൂണിവേഴ്‌സല്‍ സിനിമയ്ക്ക് വേണ്ടി ബി രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

English summary
Nivin Pauly in Althaf's first film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam