നിവിന്‍ പോളിയും 1983 ടീമും വീണ്ടും ഒന്നിക്കുന്നു

By Gokul

കൊച്ചി: അവകാശവാദങ്ങളൊന്നുമില്ലാതെയെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച 1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം നടന്‍ നിവിന്‍ പോളിയും സംവിധായകന്‍ എബ്രിഡ് ഷൈനും വീണ്ടും വീണ്ടും ഒന്നിക്കുന്നു. ആക്ഷന്‍ ഹീറോ ബിജു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇതാദ്യമായി നിവിന്‍ ഒരു പോലീസുകാരന്റെ വേഷത്തിലെത്തുകയാണ്.

ഗൃഹാതുരതയാല്‍ പ്രക്ഷകരെ അമ്പരപ്പിച്ച 1983 എന്ന ചിത്രത്തിനുശേഷം ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ പേരുപോലെ ആക്ഷന്‍ ചിത്രമായിരിക്കും പുറത്തുവരിക എന്നാണ് സൂചനകള്‍. ആക്ഷന്‍ ഹീറോ ബിജുവിന്റെ തിരക്കഥ ഒരുക്കുന്നത് മുഹമ്മദ് ഷഫീഖ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം.

nivin-pauli

രാജേഷ് പിള്ളയുടെ മിലി, അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്നിവയാണ് നിവിന്‍ പോളിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങള്‍. ഇവയ്ക്കു തൊട്ടു പിന്നാലെ ആക്ഷന്‍ ഹീറോ ബിജുവിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 1983 എന്ന ചിത്രത്തിന്റെ വിജയം പുതിയ സിനിമയിലും ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് അണിയറപ്രവര്‍ത്തകര്‍.

രമേശന്‍ എന്ന ക്രിക്കറ്റ് കളിക്കാരന്റെ കഥയാണ് 1983ല്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍ വരച്ചു കാട്ടിയത്. ക്രിക്കറ്റ് കളിയിലൂടെ ഒരു തലമുറയെ ഒന്നാകെ തങ്ങളുടെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ചിത്രം തിയേറ്ററികളില്‍ ആളെക്കൂട്ടിയെന്നതിനു പുറമെ നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. എബ്രിഡ് ഷൈനിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു 1983.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X