ഇത് പൊളിക്കും! ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ നായകന്‍മാരായി നിവിനും ആന്റണിയും!

By Midhun

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് നിവിന്‍പോളി. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ചെയ്താണ് മലയാളത്തിലെ സൂപ്പര്‍ താരമായി മാറിയത്. വിനീതിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിനു ശേഷമായിരുന്നു നായകനടനായുളള നിവിന്റെ കുടുതല്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമ നിവിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു. പ്രേമത്തിന്റെ വിജയത്തിനു ശേഷമാണ് നിവിന് കേരളത്തിന് പുറമേ തമിഴ് നാട്ടില്‍ നിന്നും നിരവധി ആരാധകരെ ലഭിച്ചിരുന്നത്. ശ്യമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന ചിത്രമായിരുന്നു നിവിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. നിവിന്‍ തന്റെ കരിയറില്‍ ചെയ്ത വ്യത്യസ്ത കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ജൂഡ്. കൈനിറയെ ചിത്രങ്ങളാണ് നിവിന്റെതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

പ്രശസ്ത സംവിധായകരിലൊരാളായ റോഷന്‍ ആന്‍ഡ്രുസ് നിവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി പ്രിയ ആനന്ദാണ് നായികയായി എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കുടിയാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കായംകുളം കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തില്‍ എത്തുന്നത്. നിവിന്റെ കരിയറിലെ പ്രധാനപ്പെട്ടൊരു ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മൂത്തോന്‍

മൂത്തോന്‍

നിവിന്‍ പോളിയുടെ കരിയറിലെ മറ്റൊരു വ്യത്യസ്ത ചിത്രമാണ് മൂത്തോന്‍. ചിത്രീകരണം പുരോഗമിക്കുന്ന മൂത്തോന്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത നടി ഗീതു മോഹന്‍ദാസാണ്. ലക്ഷദ്വീപ് പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രമാണ് മൂത്തോന്‍. നിവിന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. രാജീവ് രവിയാണ് ചിത്രത്തിന് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗീതുമോഹന്‍ദാസിന്റെ കഥയ്ക്ക് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ചിത്രീകരിച്ച ചിത്രം ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ലവ് ആക്ഷന്‍ ഡ്രാമ

ലവ് ആക്ഷന്‍ ഡ്രാമ

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. നിവിനും നയന്‍താരയുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. നടന്‍ അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. ചിത്രത്തില്‍ ദിനേശനായി നിവിന്‍ എത്തുമ്പോള്‍ ശോഭ എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. ചിത്രം ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വാര്‍ത്തകള്‍ നിഷേധിച്ച് ധ്യാന്‍ പിന്നീട് രംഗത്തെത്തിയിരുന്നു. അജുവര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം നടി ഉര്‍വ്വശിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ലവ് ആക്ഷന്‍ ഡ്രാമ.

ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ആദ്യമായി

ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ആദ്യമായി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തില്‍ നിവിന്‍ നായകനാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ഈമയോ എന്ന ചിത്രത്തിനു ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ മുഖ്യ വേഷത്തിലെത്തുന്നത്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആന്റണി വര്‍ഗീസും നിവിനൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തില്‍ അഭിനയിക്കും. ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാകും സിനിമ അണിയിച്ചൊരുക്കുക എന്നാണറിയുന്നത്. എസ് ഹരീഷിന്റെ തിരക്കഥയിലാണ് ചിത്രമൊരുക്കുന്നത്.

ചിത്രത്തിന്‍റെ പേര്

ചിത്രത്തിന്‍റെ പേര്

നിവിനും ലിജോയും ആദ്യമായാണ് ഒരു ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നത്. മുന്‍പ് പൃഥിരാജ് ,ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളെ വെച്ച് ലിജോ സിനിമകള്‍ ചെയ്തിരുന്നുവെങ്കിലും നിവിനെ നായകനാക്കിയുളള സിനിമ ആദ്യമായാണ് ഒരുക്കുന്നത്. ഇവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് പോത്ത് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ വ്യത്യസ്തമായെരു പ്രമേയം പറയുന്നൊരു സിനിമയാ യിരിക്കുമിതെന്ന് പ്രതീക്ഷിക്കാം.നിവിന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X