പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ആസിഫ് അലിയും നിവിനും; എബ്രിഡ് ഷൈനിന്റെ മഹാവീര്യര്‍
പത്ത് വർഷത്തെ ഇടവേളക്ക് ശേഷം നിവിൻ പോളിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. മഹാവീര്യര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. എം മുകുന്ദന്റെതാണ് തിരക്കഥ. കന്നഡ നടി ഷാന്‍വി ശ്രീവാസ്തവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ലാലും സിദ്ധിഖും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിൽ ആരംഭിച്ചു. ജയ്‌പൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പോളിജൂനിയര്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന നാലാമത് ചിത്രമാണ് മഹാവീര്യര്‍. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം എബ്രിഡ് ഷൈനിനൊപ്പം ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുകയാണ് ബിജു മേനോന്‍. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്.

പ്രശസ്ത ഛായാഗ്രാഹകന്‍ സനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ആര്‍ക്കറിയാം ആണ് റിലീസിനൊരുങ്ങി നില്‍ക്കുന്ന ബിജു മേനോന്‍ ചിത്രം. പാര്‍വതി തിരുവോത്തും ഷറഫുദ്ദീനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വയോധികൻ്റെ ഗെറ്റപ്പിലാണ് ബിജു മേനോൻ എത്തുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. മൂൺഷോട്ട് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഒപിഎം ഡ്രീം മിൽ സിനിമാസിൻ്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്.
സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിനുശേഷമാണ് ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കുക. മാരുതിയും മഹേഷും പിന്നെ ഒരു പെണ്‍കുട്ടിയും ചേര്‍ന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recommended Video
സ്‌റ്റെലിഷ് ലുക്കില്‍ അമല പോള്‍, ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











