»   » പുരസ്‌കാര വേദിയില്‍ നിവിന്‍ പോളിക്ക് കൂട്ടായി ത്രിഷ, സിനിമയ്ക്കും മുന്‍പേ അവര്‍ ഒരുമിച്ചു!!

പുരസ്‌കാര വേദിയില്‍ നിവിന്‍ പോളിക്ക് കൂട്ടായി ത്രിഷ, സിനിമയ്ക്കും മുന്‍പേ അവര്‍ ഒരുമിച്ചു!!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ നിവിന്‍ പോളി ഇത്തവണത്തെ ഫിലിം ഫെയര്‍ പുരസ്‌കാരത്തിലും തിളങ്ങി നിന്നിരുന്നു. കൈ നിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് താരത്തിനെ തേടി മികച്ച നടനുള്ള പുരസ്‌കാരം എത്തിയത്. ആക്ഷന്‍ ഹീറോ ബിജുവിലെ പ്രകടനത്തിലൂടെയാണ് നിവിന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. പുരസ്‌കാര വേദിയില്‍ നിവിന്‍ പോളിയുടെ തൊട്ടടുത്ത സീററിലിരുന്നത് തെന്നിന്ത്യയുടെ സ്വന്തം താരമായ ത്രിഷയാണ്.

ക്രിട്ടിക്‌സ് അവാര്‍ഡായിരുന്നു ഇത്തവണ ത്രിഷയ്ക്ക് ലഭിച്ചത്. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയില്‍ ഇതാദ്യമായാണ് ത്രിഷ പ്രതിനായിക വേഷം ചെയ്തത്. ശ്യാമപ്രസാദ് ചിത്രമായ ഹേയ് ജൂഡില്‍ നിവിന്‍ പോളിയും ത്രിഷയും ഒരുമിച്ചാണ് എത്തുന്നത്. സിനിമ തുടങ്ങുന്നതിനു മുന്‍പു തന്നെ താരങ്ങള്‍ക്ക് ഒത്തു ചേരാനുള്ളൊരു വേദി കൂടിയായി ഫിലിം ഫെയര്‍ ചടങ്ങ് മാറുകയായിരുന്നു. പുരസ്‌കാര വേദിയില്‍ ആദ്യമെത്തിയ നിവിന് കമ്പനി കൊടുത്തും തൃഷയായിരുന്നു. ഇരുവരും തമ്മില്‍ നല്ല കൂട്ടായതിനാല്‍ത്തന്നെ സംസാരത്തിന് യാതൊരു കറവുമില്ലായിരുന്നു.

Nivin Pauly, Thrisha

പുരസ്‌കാര വേദിയില്‍ ഏറെ തിളങ്ങി നിന്നത് ഇരുവരുമായിരുന്നു.പിന്നീട് ത്രിഷയ്ക്കും നിവിന്‍ പോളിക്കുമൊപ്പം ബാഹുബലിയിലെ ഭല്ലാല ദേവ റാണയും എത്തി. പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെയാണ് ത്രിഷയുടെ ആദ്യ മലയാള ചിത്രത്തിനായി കാത്തിരിക്കുന്നത്. മലയാള സിനിമയിലെ താരങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ത്രിഷയുടെ അരങ്ങേറ്റ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

English summary
Both Nivin and Trisha are set to star in Shyamaprasad's Hey Jude later this year, and the duo caught up with each other at the event. Trisha gave good company to Nivin, who was one of the first to arrive.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam