നിവിന്‍ പോളിയുടേയും ടൊവിനോ തോമസിന്റെയും കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമയിലേക്ക്!
നിവിന്‍ പോളിയുടേയും ടൊവിനോ തോമസിന്റേയും കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി നായകനായി അരങ്ങേറുകയാണ്. സഹനടനായി അഭിനയിച്ചതിന് ശേഷമായാണ് ധീരജ് ഡെന്നി നായകനായി മാറുന്നത്. കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വൈ, വാരിക്കുഴിയിലെ കൊലപാതകം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ധീരജ്. താരകുടുംബത്തില്‍ നിന്നും പുതിയൊരാള്‍ കൂടി നായകനായി അരങ്ങേറുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നിവിന്‍ പോളിയുടേയും ടൊവിനോ തോമസിന്റേയും ആരാധകര്‍ ധീരജിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.
കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ചിത്രത്തിലൂടെയാണ് ധീരജ് നായകനായി തുടക്കം കുറിക്കുന്നത്. ശരത് ജി മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ പ്രസാദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. റോണി ഡേവിഡ്, അല്‍ത്താഫ് സലീം, ഇന്ദ്രന്‍സ് തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു.
കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ്, ഇവര്‍ മൂന്നുരേരുമാണ് എന്റെ ഹീറോസ്, യൂ സീ ദി അയണി, ഡോണ്ട് യൂ, മൂന്നുപേരും തോറ്റുപോയവരാണ്.അതുകൊണ്ട് പൊരുതിത്തോറ്റാല്‍ അങ്ങ് പോട്ടെന്ന് വെക്കും ഞാന്‍, സെവന്‍ത് ഡേയിലെ പൃഥ്വിരാജിന്റെ മാസ് ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ പേരിലൊരു സിനിമ വരുന്നുവെന്നറിഞ്ഞപ്പോള്‍ എല്ലാവരും സന്തോഷത്തിലായിരുന്നു.

താരകുടുംബത്തില്‍ നിന്നും പുതിയ ആള്‍ സിനിമയിലേക്കെത്തുന്നത് തുടക്കത്തിലേ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. നിവിന് പിന്നാലെയായാണ് ടൊവിനോ തോമസ് എത്തിയത്. ഇവര്‍ ഇരുവരും കസിന്‍സാണെന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിയില്ല. നിവിന്റെ പിതൃ സഹോദരന്‍ ഡെന്നിയുടെയും ടൊവിനോയുടെ പിതൃ സഹോദരി ഡെയ്‌സിയുടെയും മകനാണ് ധീരജ് ഡെന്നി. സഹോദരന്‍റെ വരവില്‍ നിവിനും ടൊവിനോയും സന്തോഷത്തിലാണ്, ഇവരുടെ ആരാധകരും ധീരജിന്‍റെ വരവില്‍ ആവേശത്തിലാണ്.


Click it and Unblock the Notifications











