twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണം ട്രെയിലര്‍ പൊളിച്ചെന്ന് നിവിന്‍! നന്ദി പറഞ്ഞും കൊച്ചുണ്ണിക്കായി കാത്തിരിക്കുന്നുവെന്നും പൃഥ്വി!

    By Midhun
    |

    പൃഥ്വിരാജ് സുകുമാരന്റെ ചിത്രങ്ങള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് രണം. സെപ്റ്റംബര്‍ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    ചരിത്ര വിജയത്തിലേക്ക് കുതിച്ച് അബ്രഹാമിന്റെ സന്തതികള്‍! കേരളത്തില്‍ മാത്രം 16950 ഷോ പൂര്‍ത്തിയാക്കി!ചരിത്ര വിജയത്തിലേക്ക് കുതിച്ച് അബ്രഹാമിന്റെ സന്തതികള്‍! കേരളത്തില്‍ മാത്രം 16950 ഷോ പൂര്‍ത്തിയാക്കി!

    ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തിലെ പ്രളയം കാരണം മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. രണത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്നത്. ട്രെയിലറിനെ പ്രശംസിച്ച് നിവിന്‍ പോളി എത്തിയത് ശ്രദ്ധേയമായിരുന്നു.

    രണം

    രണം

    നവാഗതനായ നിര്‍മ്മല്‍ സഹദേവ് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് രണം. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ടീസറായിരുന്നു ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയിരുന്നത്. ആദ്യ ടീസറിനു പിന്നാലെ ചിത്രത്തിന്റെ രണ്ടും മൂന്നും ടീസറുകളും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

    ആക്ഷന്‍ ത്രില്ലര്‍

    ആക്ഷന്‍ ത്രില്ലര്‍

    ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് സംവിധായന്‍ രണം അണിയിച്ചൊരുക്കിയിട്ടുളളത്. ഏറെക്കാലത്തിനു ശേഷം മുഴുനീള ആക്ഷന്‍ ചിത്രവുമായിട്ടാണ് പൃഥ്വി എത്തുന്നത്. വിദേശത്തായിരുന്നു ചിത്രം പ്രധാനമായും ചിത്രീകരിച്ചിരുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ 101ാമത്തെ ചിത്രമായിട്ടാകും രണം തിയ്യേറ്ററുകളിലെത്തുക. അഞ്ജലി മേനോന്റെ കൂടെയ്ക്കു ശേഷം പൃഥ്വിയുടെതായി തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് രണം

    താരനിര

    താരനിര

    പൃഥിയ്‌ക്കൊപ്പം റഹ്മാനും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ ദാമോധര്‍ രത്‌നം എന്ന കഥാപാത്രമായിട്ടാണ് റഹ്മാന്‍ എത്തുന്നത്. മുംബൈ പോലീസ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിയും റഹ്മാനും ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയാണ് രണം. ഇഷ തല്‍വാറാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായികയായി എത്തുന്നത്. ഇവര്‍ക്കുപുറമെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കുമാര്‍, നന്ദു,മാത്യു അരുണ്‍, ശ്യാമപ്രസാദ്, സെലിന്‍ ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്

    യുഎസില്‍ വെച്ച് ചിത്രീകരണം

    യുഎസില്‍ വെച്ച് ചിത്രീകരണം

    യുഎസില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ ചിത്രീകരിച്ചിരുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് നേരത്തിന് യുഎ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തിലുളള ചില യഥാര്‍ത്ഥ സംഭവങ്ങളെയാണ് ചിത്രത്തില്‍ കാണിക്കുന്നത്.

    ചിത്രത്തിന്റെ ട്രെയിലര്‍

    ചിത്രത്തിന്റെ ട്രെയിലര്‍

    റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. രണത്തിന്റെതായി കിടിലന്‍ ഒരു ട്രെയിലറായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

    ട്രെയിലറിനെ പ്രശംസിച്ച് നിവിന്‍

    ട്രെയിലറിനെ പ്രശംസിച്ച് നിവിന്‍

    രണത്തിന്റെ ട്രെയിലറിനെ പ്രശംസിച്ച് നടന്‍ നിവിന്‍ പോളിയും രംഗത്തെത്തിയിരുന്നു. ട്രെയിലറിനെക്കുറിച്ച് വര്‍ണിക്കാന്‍ വാക്കുകളില്ലെന്നും മൈന്‍ഡ് ബ്ലോയിംഗ് ആണിതെന്നുമായിരുന്നു നിവിന്‍ ട്വിറ്ററില്‍ കുറിച്ചത്. പൃഥ്വിരാജ് നിങ്ങള്‍ പൊളിച്ചു,റഹ്മാന്‍ സാര്‍ താങ്കളെ സ്‌ക്രീനില്‍ കാണുന്നത് എന്നും സന്തോഷമാണ്.രണത്തിനായി കാത്തിരിക്കുന്നു, നിവിന്‍ പോളി ട്വീറ്റ് ചെയ്തു.

    പൃഥ്വിയുടെ മറുപടി

    പൃഥ്വിയുടെ മറുപടി

    തുടര്‍ന്ന് നിവിന്‍ പോളിയ്ക്ക് നന്ദി അറിയിച്ച് പൃഥ്വിയും ട്വിറ്ററില്‍ എത്തിയിരുന്നു. നന്ദി കൂട്ടുകാരാ,കൊച്ചുണ്ണിയ്ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു പൃഥ്വി ട്വിറ്ററില്‍ നിവിന് മറുപടി നല്‍കിയത്.

    ട്വീറ്റ് കാണൂ

    ട്വീറ്റ് കാണൂ

    ദുരിതത്തില്‍പ്പെട്ടവരെ യുവതാരങ്ങള്‍ സഹായിക്കുന്നില്ലെന്ന വിമര്‍ശനം! നിവിന്‍ പോളിയുടെ പ്രതികരണമിങ്ങനെദുരിതത്തില്‍പ്പെട്ടവരെ യുവതാരങ്ങള്‍ സഹായിക്കുന്നില്ലെന്ന വിമര്‍ശനം! നിവിന്‍ പോളിയുടെ പ്രതികരണമിങ്ങനെ

    പ്രണവിന്റെ പ്രതിഫലം രണ്ട് കോടിയോ? ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ തന്നെ രംഗത്ത്! കാണൂപ്രണവിന്റെ പ്രതിഫലം രണ്ട് കോടിയോ? ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ തന്നെ രംഗത്ത്! കാണൂ

    English summary
    nivin pauly appreciated ranam movie team
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X