നിവിന്‍ പോളിയുടെ പുത്തന്‍ കൃഷി
മലയാള സിനിമയിലെ നായകന്‍മാര്‍ക്കെല്ലാം ഇപ്പോള്‍ കൃഷിയിലേക്കാണു നോട്ടം. മമ്മൂട്ടിയും ശ്രീനിവസനും യഥാര്‍ഥജീവിതത്തില്‍ കൃഷിക്കാരനായപ്പോള്‍ മോഹന്‍ലാല്‍ ദൃശ്യം എന്ന ചിത്രത്തിലൂടെ കര്‍ഷകനായി. ഇപ്പോഴിതാ നിവിന്‍പോളിയും കൃഷിയുമായി എത്തുകയാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഓംശാന്തി ഓശാനയിലൂടെയാണ് നിവിനും കര്‍ഷകനാകുന്നത്.
അഞ്ചക്ക ശമ്പളം സ്വപ്‌നം കാണുന്ന യുവതലമുറയില്‍ നിന്നു വ്യത്യസ്തമായി കൃഷിയുമായി ജീവിക്കുന്ന ഗിരിയെയാണ് നിവിന്‍ ഇതില്‍ അവതരിപ്പിക്കുന്നത്. നേരത്തിലൂടെ നായികയായ നസ്‌റിയയുമായി വീണ്ടും ഒന്നിക്കുന്ന പ്രണയചിത്രംകൂടിയായ ഓം ശാന്തി ഓശാന പുതുതലമുറയില്‍ കൃഷിയോടുള്ള ആഭിമുഖ്യമുണ്ടാക്കാന്‍ പറ്റുന്ന ചിത്രം കൂടിയാണ്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

മെഡിക്കല്‍ സ്റ്റുഡന്റായ പൂജാ മാത്യുവിനെയാണ് നസ്‌റിയ അവതരിപ്പിക്കുന്നത്. നാട്ടിന്‍പുറത്തെ ഡോക്ടറായ മത്തായിയുടെ മകള്‍. പഠനം കഴിഞ്ഞ് കൃഷിയിലേക്കിറങ്ങിയ ഗിരിയെ അവള്‍ ഇഷ്ടപ്പെട്ടത് അവന്റെ എളിമ കൊണ്ടുമാത്രമായിരുന്നു.
കൃഷിയിലൂടെ പരീക്ഷണം നടത്തി കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനെക്കുറിച്ചാണ് അവന്‍ ചിന്തിച്ചത്. എന്നാല്‍ മകള്‍ ഒരു കര്‍ഷകനെ വിവാഹം കഴിക്കുന്നത് അംഗീകരിക്കാന്‍ ഡോക്ടര്‍ ദമ്പതിമാര്‍ക്കു കഴിയുമായിരുന്നില്ല. അതോടെ ആ പ്രണയത്തിനു വിലങ്ങുവീണു. ഉദ്വേഗം നിറഞ്ഞൊരു പ്രണയകഥയാണ് നവാഗത സംവിധായകനായ ജൂഡ് പറയുന്നത്.
ഡാഡി കൂള്‍ എന്ന ചിത്രം നിര്‍മിച്ച ആല്‍വിന്‍ ആന്റണിയാണ് നിര്‍മാതാവ്. വിനീത് ശ്രീനിവാസനോടൊപ്പം രണ്ടു ചിത്രത്തില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ആളാണ് ജൂഡ്. മെഡിക്കല്‍ കോളജിലെ ഗെസ്്റ്റ് അധ്യാപകനായിട്ടാണ് വിനീത് അഭിനയിക്കുന്നത്.


Click it and Unblock the Notifications