നിവിന്‍ പോളി മമ്മൂട്ടിയാകുമോ?

By Aswathi

ഓംശാന്തി ഓശാന എന്ന ചിത്രം ഒരുക്കുന്നതിന് മുമ്പേ ജൂഡ് ആന്റണിയും നിവിന്‍ പോളിയും കൂട്ടുകാരാണ്. പിന്നീടാണ് ഓം ശാന്തി ഓശാന എന്ന ചിത്രമൊരുക്കുന്നത്. ചിത്രം ഇപ്പോള്‍ തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ഓശാന്തി ഓശാനയ്ക്ക് മുന്നെ ഇരുവരും കൂടെ മറ്റൊരു ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. മമ്മൂട്ടിയുടെ ജീവിതകഥ ആസ്പദമാക്കി ഒരു ചിത്രം.

മമ്മൂട്ടിയുടെ ജീവിതകഥ ആസ്പദമാക്കി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹം തന്റ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ജൂഡ് ആന്റണി അറിയിച്ചത്. ഒരു ദിവസം നിവിന്‍ പോളി വിളിച്ചു പറഞ്ഞിട്ടാണ് താന്‍ മമ്മൂക്കയുടെ ആത്മകഥ വായിച്ചത്. പിറ്റേ ദിവസം തിരിച്ചു വിളിച്ചപ്പോള്‍ എങ്ങനെയുണ്ടന്ന് ചോദിച്ചു. നമുക്കൊരു സിനിമയുണ്ടാക്കിയാലോ എന്ന് ചോദിച്ചപ്പോള്‍ അതിനാണ് വായിക്കാന്‍ പറഞ്ഞതെന്നായിരുന്നി നിവിന്റെ മറുപടി.- ജൂഡ് ആന്റണി ഫേസ്ബുക്കിലെഴുതി.

nivin-mammootty

അതിന് ശേഷം അത് ഒരു ടീം വര്‍ക്കായി ഏറ്റെടുത്ത് ഹ്രസ്വചിത്രമാക്കി. നിവിനും അജുവും അബ്രഹാമും പണമിറക്കി. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. ലിജോ എഡിറ്റിങും ഷാന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചു. രാജകൃഷ്ണന്‍ ശബ്ദസന്നിവേശം നിര്‍വഹിച്ചു. അത് ഒരു സ്വപ്നംപോലെയായിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട് വര്‍ക്കാണ് അത്. ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നത്. മമ്മൂക്കയെ ആ ചിത്രം കാണിച്ചു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.

മമ്മൂക്കയായി നിവിന്‍ അഭിനയിക്കുന്ന ഒരു ഫീച്ചര്‍ ഫിലിം ഒരുക്കുന്നതിനെ കുറിച്ച് ചിന്തയായി. ഇതിനിടയിലാണ് ജൂഡാ ആന്റണിയ്ക്ക് ഓം ശാന്തി ഓശാന ഒരുക്കാനുള്ള അവസരം ലഭിച്ചത്. എല്ലാം ഒത്തുവന്നാല്‍ ഇതിഹാസത്തിന് ഞങ്ങളുടെ ആദരവായി, നിവിന്‍ മമ്മൂട്ടിയായി നിങ്ങളുടെ മുന്നിലെത്തുമെന്ന് ജൂഡ് ആന്റണി പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X