»   » മെഗാസ്റ്റാറിന്റെ ജീവിതകഥ സിനിമയാവുന്നു. മമ്മൂട്ടിയായി വേഷമിടുന്ന യുവതാരം ആരാണെന്നറിയുമോ ??

മെഗാസ്റ്റാറിന്റെ ജീവിതകഥ സിനിമയാവുന്നു. മമ്മൂട്ടിയായി വേഷമിടുന്ന യുവതാരം ആരാണെന്നറിയുമോ ??

By: Nihara
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മെഗാസ്റ്റാര്‍, പ്രേക്ഷകരുടെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ ജീവിതം സിനിമയാവുകയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളായ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന സിനിമയില്‍ മമ്മൂട്ടിയായി ആരു വേഷമിടുമെന്നാണ് പ്രേക്ഷകര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമയിലേക്ക് കടന്നുവന്നു. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും പിന്നീട് സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയഹ്കരനായി ഡിക്യു മാറി. മലയാല സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അച്ഛനും മകനുമായി ഡിക്യുവും മമ്മൂട്ടിയും മാറി.

മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാക്കുമ്പോള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാക്കുമ്പോള്‍ ആരാവും താരത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കു എന്ന ആകംക്ഷയിലാണ് പ്രേക്ഷകര്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിക്കാണ് ആ ഭാഗ്യം ലഭിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത്

ചായവും ചമയങ്ങളുമില്ലാത്ത യഥാര്‍ത്ഥ മമ്മൂട്ടിയുടെ ജീവിതകഥ അഭ്രപാളിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ചിത്രം ജൂഡ് സംവിധാനം ചെയ്യുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

താരങ്ങളായി ഇവര്‍ എത്തുന്നു

നിവിന്‍ പോളിയാണ് ഇത്തരത്തിലൊരു ആഗ്രഹത്തെക്കുറിച്ച് സംവിധായകനോട് സൂചിപ്പിച്ചത്. ചിത്രത്തില്‍ സിനിമാതാരങ്ങളുമായുള്ള സൗഹൃദവും സുഹൃത്തുക്കളും പ്രധാന വിഷയമാകുന്നുണ്ട്. ശ്രീനിവാസന്റെ റോള്‍ ചെയ്യുന്നത് മകന്‍ വിനീത് ശ്രീനിവാസനാണ്. സുകുമാരന്റെ വേഷത്തില്‍ ഇന്ദ്രജിത്തും പ്രേം നസീറായി കുഞ്ചാക്കോ ബോബനും എത്തുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മമ്മൂട്ടിയും ദുല്‍ഖറും വേഷമിടും

നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകനെന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പ്രചരിക്കുന്നത്. ന്നൊല്‍ ഇതു സംബന്ധിച്ച് യാതൊരുവിധ ഒ ൗദ്യോഗിക പ്രഖ്യാപനങ്ങളും നടത്തിയിട്ടില്ല. ചിത്രത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും പ്രത്യക്ഷപ്പെടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

English summary
Nivin Pauly act as Mammootty in his next.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam