»   » ഗീതുവിന് പിന്നാലെ രാജീവ് രവിയും നിവിനൊപ്പം.. അഞ്ഞൂറാനായി താരമെത്തുന്നു.. പറയിപ്പിക്കുമോ?

ഗീതുവിന് പിന്നാലെ രാജീവ് രവിയും നിവിനൊപ്പം.. അഞ്ഞൂറാനായി താരമെത്തുന്നു.. പറയിപ്പിക്കുമോ?

By: Nihara
Subscribe to Filmibeat Malayalam
എന്‍എന്‍ പിള്ളയാകാന്‍ നിവിന്‍ പോളി | filmibeat Malayalam

പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ലഭിക്കുന്നത് സ്വഭാവികമാണ്. സെലിബ്രിറ്റികളാവുമ്പോള്‍ പുതിയ റിലീസും സിനിമാ പ്രഖ്യാപനവുമൊക്കെയാണ് സര്‍പ്രൈസായി എത്താറുള്ളത്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലും ആരാധകരെ തേടി അത്തരമൊരു സന്തോഷവാര്‍ത്ത എത്തിയിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്ന നിവിന്‍ പോളിയും സംവിധായകന്‍ രാജീവ് രവിയും ആദ്യമായി ഒരുമിക്കുകയാണ്. ഗൂതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലെ നായക വേഷത്തിന് ശേഷം ഭര്‍ത്താവായ രാജീവ് രവിയുടെ ചിത്രത്തിലെ നായകവേഷവും താരത്തെ തേടിയെത്തിയിരിക്കുകയാണ്.

ആന്റണിയുമായുള്ള സൗഹൃദത്തില്‍ സുചിത്രയ്ക്ക് അസൂയയാണെന്ന് മോഹന്‍ലാല്‍.. കാരണം?

ഐശ്വര്യയ്ക്ക് പിന്നാലെ ആരാധ്യയെ അഭിനയിക്കാന്‍ വിടുമോ? ബിഗ് ബിയും ജയ ബച്ചനും എതിര്‍ക്കുമോ?

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ലവ് ആക്ഷന്‍ ഡ്രാമ, ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡ്, ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇനി നിവിന്‍ പോളിയുടേതായി പുറത്തിറങ്ങാനുള്ളത്. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നിവിന്‍ പോളി. താരത്തിന്‍രെ പിറന്നാള്‍ ദിനത്തില്‍ രാജീവ് രവിയാണ് പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. രാജീവ് രവിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നത് വലിയൊരു ആദരവായി കാണുന്നുവെന്ന് താരം പറയുന്നു.

Nivin Pauly

സിനിമയിലും നാടകത്തിലും വ്യക്തിമുദ്ര പതിപ്പിച്ച എന്‍എന്‍ പിള്ളയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഗോഡ് ഫാദറിലെ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. മധു നീലകണ്ഠനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇ4 എന്റര്‍ടൈയിന്‍മെന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Nivin Pauly as NN Pillai in Rajeev Ravi's upcoming film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam