»   » നിവിന്‍ വിദ്യാര്‍ത്ഥി നേതാവാകുന്നു, ഗിരിയെ പോലെയോ?

നിവിന്‍ വിദ്യാര്‍ത്ഥി നേതാവാകുന്നു, ഗിരിയെ പോലെയോ?

Posted By: Rohini
Subscribe to Filmibeat Malayalam

ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ സാധാരണക്കാരനായ ഒരു കര്‍ഷകനായിരുന്നു ഗിരി. എന്നാല്‍ പഠിക്കുന്ന കാലത്ത് കോളേജിലെ എസ് എഫ് ഐക്കാരനായിരുന്നു. എസ് ഐയെ അടിച്ച് ജയിലില്‍ കിടന്നതൊക്കെ വളരെ ലാഘവത്തോടെ ഗിരി പറയുന്നത് കേട്ട് പൂജയും അപ്പനും ഞെട്ടിയിട്ടുണ്ട്.

ഇപ്പോഴിതാ നിവിന്‍ വീണ്ടും വിദ്യാര്‍ത്ഥി നേതാവാകുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ വീദ്യാര്‍ത്ഥി നേതാവായി എത്തുന്നത്. 25 ന് തൃശൂരില്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ പോകുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

 nivin-pauly

മൂന്ന് നായികമാരാണ് ചിത്രത്തില്‍ നിവിന്‍ പോളിയ്ക്ക്. അപര്‍ണ ഗോപിനാഥാണ് ഒന്ന്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിലെ നായിക ഐശ്വര്യയാണ് മറ്റൊരു നായിക. മൂന്നാമത്തെ നായിക പുതുമുഖമായിരിക്കും.

ശ്രീനിവാസന്‍, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, ജോജു മാള, സുജിത്, സുധീഷ്, അല്‍ത്താഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തെരിയുടെ ക്യാമറ കൈകാര്യം ചെയ്ത ജോര്‍ജ് വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. യൂണിവേഴ്‌സല്‍ സിനിമയ്ക്ക് വേണ്ടി ബി. രാഗേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Nivin Pauly as a young politician in Sidharth Siva film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam