»   » നിവിന്‍ പോളി വളരെ തിരക്കിലാണ്; ക്രിസ്മസിന് വീട്ടില്‍ നില്‍ക്കാന്‍ പോലും സമയമില്ല

നിവിന്‍ പോളി വളരെ തിരക്കിലാണ്; ക്രിസ്മസിന് വീട്ടില്‍ നില്‍ക്കാന്‍ പോലും സമയമില്ല

Posted By:
Subscribe to Filmibeat Malayalam

ഒരു സിനിമ കഴിഞ്ഞിട്ടേ നിവിന്‍ അടുത്ത ചിത്രത്തിലേക്ക് കടക്കാറുള്ളൂ. ഒരു സിനിമ ചെയ്യുന്ന സമയത്ത് ഒന്ന് മാത്രം. അതാണ് നിവിന്‍ പോളിയുടെ പോളിസി. എന്നാല്‍ ഇപ്പോള്‍ അങ്ങനെയായിട്ടും നിവിന്‍ വളരെ തിരക്കിലാണ്.

പ്രേമം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയുടേതായി തിയേറ്ററിലെത്തുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ്. അതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ നിവിന്‍ ഇപ്പോള്‍ ജാക്കോബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ദുബായില്‍ തിരക്കിലാണ്. ഇനി ആക്ഷന്‍ ഹീറോ റിലീസാകുന്നതുവരെ നിവിന് വിശ്രമമില്ല.

നിവിന്‍ പോളി വളരെ തിരക്കിലാണ്; ക്രിസ്മസിന് വീട്ടില്‍ നില്‍ക്കാന്‍ പോലും സമയമില്ല

പ്രേമത്തിന് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. 1983 യ്ക്ക് ശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

നിവിന്‍ പോളി വളരെ തിരക്കിലാണ്; ക്രിസ്മസിന് വീട്ടില്‍ നില്‍ക്കാന്‍ പോലും സമയമില്ല

ആക്ഷന്‍ ഹീറോ ബിജു നിവിന്‍ പോളി ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമെന്നതാണ് മറ്റൊരു പ്രത്യേകത. അപ്പോള്‍ സ്വാഭാവികമായും അഭിനേതാവ് എന്നതിനപ്പുറം നിര്‍മാതാവിന്റെ തിരക്കും ചിത്രത്തെ സംബന്ധിച്ച് നിവിനിനുണ്ട്.

നിവിന്‍ പോളി വളരെ തിരക്കിലാണ്; ക്രിസ്മസിന് വീട്ടില്‍ നില്‍ക്കാന്‍ പോലും സമയമില്ല

ഇപ്പോള്‍ വിനീത് ശ്രീനിവാസനുമായി വീണ്ടുമൊന്നിയ്ക്കുന്ന ജാക്കോബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നിവിന്‍. ദുബായിലാണ് ചിത്രീകരണം നടക്കുന്നത്.

നിവിന്‍ പോളി വളരെ തിരക്കിലാണ്; ക്രിസ്മസിന് വീട്ടില്‍ നില്‍ക്കാന്‍ പോലും സമയമില്ല

ദുബായിലെ ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് നിവിന്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കേരളത്തില്‍ വരും. ആ വരവില്‍ കോട്ടയത്തു നിന്നും സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരവും സ്വീകരിച്ച് വീണ്ടും ദുബായിലേക്ക് തന്നെ പോകും.

നിവിന്‍ പോളി വളരെ തിരക്കിലാണ്; ക്രിസ്മസിന് വീട്ടില്‍ നില്‍ക്കാന്‍ പോലും സമയമില്ല

ജനുവരി രണ്ടാം വാരം വീണ്ടും നിവിന്‍ കേരളത്തിലേക്ക് തിരിച്ചുവരും. ആക്ഷന്‍ ഹീറോ ബിജുവിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ വേണ്ടി. ജനുവരി 22 ന് ചിത്രം റിലീസ് ചെയ്യും. അതു കഴിഞ്ഞാലേ ഇനി നടനൊന്ന് ഫ്രീയാകു എന്ന് സാരം.

English summary
Nivin Pauly has a jam-packed schedule till the release of his movie Action Hero Biju. The actor, who is also producing the Abrid Shine directorial, is currently in Dubai filming Vineeth Sreenivasan's Jacobinte Swargarajyam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam