»   » മലയാളത്തില്‍ പണം വാരുന്ന നടന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല, നിവിന്‍ പോളിയാണ്!!

മലയാളത്തില്‍ പണം വാരുന്ന നടന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല, നിവിന്‍ പോളിയാണ്!!

Written By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇതുവരെ പണം വാരുന്ന ചിത്രങ്ങള്‍ അധികവും മോഹന്‍ലാലിന്റേതായിരുന്നു. ടെലിവിഷന്‍ റേറ്റിങിന്റെ കാര്യത്തിലായാലും മോഹന്‍ലാല്‍ തന്നെയാണ് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ 2016 ലെ കണക്കുകള്‍ പ്രകാരം ആ സ്ഥാനം നിവിന്‍ പോളി തട്ടിയെടുത്തു എന്നാണ് വിവരം.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം ഇപ്പോഴും മോഹന്‍ലാല്‍ അഭിനയിച്ച ദൃശ്യം തന്നെ. പക്ഷെ 2016 ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങളും നിവിന്‍ പോളിയുടേതാണ്. തമിഴ് നാട്ടിലും നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് വലിയ സ്വീകരണം ലഭിയ്ക്കുന്നു.

മലയാളത്തില്‍ പണം വാരുന്ന നടന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല, നിവിന്‍ പോളിയാണ്!!

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവും, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രവുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങള്‍

മലയാളത്തില്‍ പണം വാരുന്ന നടന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല, നിവിന്‍ പോളിയാണ്!!

കേരളത്തിലെ ചില തിയേറ്ററുകളിലെല്ലാം നൂറ് ദിവസത്തില്‍ കൂടുതല്‍ പ്രദര്‍ശനം നടന്ന ആക്ഷന്‍ ഹീറോ ബിജു ആകെ മൊത്തം 30 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളിയാണ് ചിത്രം നിര്‍മിച്ചത്.

മലയാളത്തില്‍ പണം വാരുന്ന നടന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല, നിവിന്‍ പോളിയാണ്!!

നിവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന കുടുംബ ചിത്രത്തിനും മികച്ച കലക്ഷന്‍ ലഭിച്ചു. 25 കോടിയ്ക്കടുത്ത് ചിത്രം ഇതുവരെ നേടി എന്നാണ് വിവരം. സാറ്റലൈറ്റ് റേറ്റൊന്നും നിശ്ചയിച്ചിട്ടില്ല.

മലയാളത്തില്‍ പണം വാരുന്ന നടന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല, നിവിന്‍ പോളിയാണ്!!

ഈ വര്‍ഷം ഇനിയും നിവിന്‍ പോളിയുടേതായി മൂന്ന് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു. അടുത്തത് അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതിനിടയില്‍ ഒരു തമിഴ് ചിത്രവും ചെയ്യുന്നുണ്ട്.

മലയാളത്തില്‍ പണം വാരുന്ന നടന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല, നിവിന്‍ പോളിയാണ്!!

2015 ലും നിവിന്‍ പോളിയെ സംബന്ധിച്ച് വളരെ വളരെ നല്ലൊരു വര്‍ഷമായിരുന്നു. കരിയറിലെ ഏറ്റവും വലിയ നേട്ടം കൊയ്ത അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം റിലീസായ വര്‍ഷം. ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രവും വലിയ കലക്ഷന്‍ നേടി.

English summary
Nivin Pauly, the young actor continues to be the reigning king of Mollywood box office. With the successes of Action Hero Biju and Jacobinte Swargarajyam, Nivin has ensured his place in the top league.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam