»   » തനിക്ക് കിട്ടിയ പുരസ്‌കാരം വിനായകനും മണികണ്ഠനും സമര്‍പ്പിച്ച് നിവിന്‍ പോളി!!

തനിക്ക് കിട്ടിയ പുരസ്‌കാരം വിനായകനും മണികണ്ഠനും സമര്‍പ്പിച്ച് നിവിന്‍ പോളി!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ താരമായി അഭിനയിച്ച തകര്‍ത്ത നിവിന്‍ പോളിയെ തേടി തമിഴ്‌നാട്ടില്‍ നിന്നും മികച്ച നടനുള്ള പുരസ്‌കാരം. മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനാണ് നിവിന് പുരസ്‌കാരം സമ്മാനിച്ചിരിക്കുന്നത്. ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം, ആക്ഷന്‍ ഹിറോ ബിജു എന്നീ സിനിമകള്‍ക്കാണ് നിവിന് പുരസ്‌കാരം ലഭിച്ചത്.

ആറുമാസം കൊണ്ട് കോടികള്‍ വാരി കൂട്ടിയ മലയാളത്തിലെ പത്ത് ചിത്രങ്ങള്‍ എതൊക്കെയാണെന്നറിയാമോ?

തമിഴിലെ എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സെറ്റായ ബിഹൈന്‍വുഡ്‌സ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് നിവിന്‍ പോളി അര്‍ഹനായത്. എന്നാല്‍ പുരസ്‌കാരം ഏറ്റ് വാങ്ങിയ നിവിന്‍ ഇതിന് താന്‍ അര്‍ഹനാണോ എന്ന് അറിയില്ലെന്നും കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ വിനായകന്‍, മണികണ്ഠന്‍ എന്നിങ്ങനെ രണ്ട് മഹാനടന്മാരുണ്ടായിരുന്നെന്നും ഈ പുര്‌സകാരം അവര്‍ക്ക് സമര്‍പ്പിക്കുകയാണെന്നും നിവിന്‍ പറയുകയായിരുന്നു.

 nivin-pauly

തമിഴ്‌നാട്ടിലും ഇരുവര്‍ക്കും നിറയെ ആരാധകരുണ്ട്. അതിനാല്‍ മലയാളത്തിലെ തലയും തലപതിയുമായിട്ടാണ് നിവിനെയും ദുല്‍ഖറിനെയും വേദിയില്‍ വിശേഷിപ്പിച്ചിരുന്നത്. മാത്രമല്ല ഇരുവരും കൈ കോര്‍ത്ത് റാംപിലുടെ നടക്കുകയും ചെയ്തിരുന്നു.

മികച്ച ക്രിട്ടിക്‌സ് പുരസ്‌കാരം നേടിയത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. കലി, കമ്മട്ടിപ്പാടം എന്നീ സിനിമകളിലെ അഭിനയത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം ലഭിച്ചത്. നടന്‍ ശിവകാര്‍ത്തികേയനാണ് ദുല്‍ഖറിന് പുരസ്‌കാരം സമ്മാനിച്ചത്.

English summary
Nivin Pauly Dedicated to his Award for vinayakan and manikandan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam