താരപരിവേഷം വേണ്ട, വിജയങ്ങള്‍ നമ്മിലേക്ക് വരും: നിവിന്‍ പോളി
മലയാളത്തിന്റെ ലക്കിസ്റ്റാര്‍ ആയി മാറിയിരിക്കുകയാണ് ഇപ്പോള്‍ നിവിന്‍ പോളിയും. 2014 ല്‍ ആര്‍ക്കാണ് മലയാള സിനിമയില്‍ ഭാഗ്യം തുണച്ചതെന്ന് ചോദിച്ചാല്‍ ഉത്തരം നിവിന്‍ പോളിയില്‍ തൊടാതെ പോകില്ല. 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, അതിഥി വേഷമാണെങ്കിലും വിക്രമാദിത്യന്‍ എല്ലാം ഹിറ്റ് ചാര്‍ട്ടില്‍ തന്നെ.
ഇങ്ങനെ മുന്നോട്ട് പോകുമ്പോള്‍ നിവിന്‍ പോളിയ്‌ക്കൊരു താര പരിവേഷം നല്‍കപ്പെട്ടുന്നു. എന്നാല്‍ അത്തരമൊരു താരപരിവേഷം തനിക്കിഷ്ടമല്ലെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞത്.

വിജയങ്ങള്‍ തീര്‍ച്ചയായും നമ്മളെ സന്തോഷിപ്പിക്കും. നമ്മള്‍ നായകനായി വേഷമിടുന്ന സിനിമ വിജയ്ച്ചാല്‍ സ്വാഭാവികമായും സന്തോഷമുണ്ടാകും. വിജയത്തിന്റെ വലിപ്പം കൂടുന്തോറും സന്തോഷവും കൂടും. പക്ഷെ വിജയങ്ങളുടെ പേരില്‍ താരപരിവേഷം എടുത്തണിയാന്‍ ശ്രമിക്കുന്ന ആളല്ല താന്‍ എന്നാണ് നിവിന്‍ പോളി പറഞ്ഞത്.
എത്ര വിജയങ്ങളുണ്ടെങ്കിലും താരപരിവേഷത്തില്‍ നിന്ന് പുറത്തുവരികയാണ് ഒരു നടന്‍ ചെയ്യേണ്ടതെന്നാണ് നിവിന്റെ അഭിപ്രായം. താഴേയ്ക്ക് വരാതെ അവിടെ തന്നെ പിടിച്ചുനില്‍ക്കുകയും മുകളിലേക്ക് പിടിച്ചുകയറാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നത് മാനസിക പിരിമുറുക്കത്തിനിടയാക്കുമെന്നും നിവിന്‍ പറഞ്ഞു.
വിജയങ്ങള്‍ ആസ്വദിയ്ക്കുക, അത് കഴിഞ്ഞാല്‍ അതില്‍ നിന്നും പുറത്തുവരിക, ചെയ്യുന്ന ജോലിയില്‍ ശ്രദ്ധിയ്ക്കുക, വിജയങ്ങള്‍ എന്തായാലും നമ്മളിലേക്ക് വരും എന്നൊക്കെയാണ് നിവിന്റെ കാഴ്ചപ്പാടുകള്‍.


Click it and Unblock the Notifications