നിവിന്റെ തമിഴ് ചിത്രം ഒരു സൂപ്പര്‍ ത്രില്ലര്‍ ആയിരിക്കും

By Aswini

നിവിന്‍ പോളി വീണ്ടും തമിഴിലേക്ക് പോകുന്ന ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകായണെന്ന് പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ഗൗതം മേനോന്റെ ദ്വിഭാഷ ചിത്രത്തിലാണ് നിവിന്‍ അഭിനയിക്കുന്നതെന്നാണ് നേരത്തെ കേട്ടിരുന്നത്.

എന്നാല്‍ ഗൗതം മേനോന്റേതല്ല, സിവി കുമാറിന്റെ ദ്വിഭാഷ ചിത്രത്തിലാണ് നിവിന്‍ അടുത്തതായി അഭിനയിക്കുന്നത്. മലയാളത്തില്‍ സോഫ്റ്റ് റൊമാന്റിക് ഹീറോ ആയി കളിക്കുന്ന നിവിന്‍ തമിഴിലേക്ക് പോകുന്നത് സൂപ്പര്‍ ത്രില്ലറുമായിട്ടാണത്രെ.

Nivin Pauly

തിരക്കഥ കേട്ട നിവിന്‍ ചിത്രം ചെയ്യാമെന്നേറ്റതായി സിവി കുമാര്‍ പറഞ്ഞു. നിവിനുമായി തനിക്ക് അടുത്ത സൗഹൃദമാണെന്നും അടുത്തിടെ ഞങ്ങള്‍ തിരക്കഥയെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് കുമാര്‍ പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു അസാധാരണമായ തിരക്കഥയാവുമിതെന്നും അദ്ദേഹം പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ദ്വിഭാഷ ചിത്രമായ നേരത്തിലൂടെയാണ് നിവിന്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം മികച്ച വിജയമായി. രണ്ടാമതും തമിഴിലേക്ക് പോകുന്നത് ദ്വിഭാഷ ചിത്രവുമായാണെന്നതകും ശ്രദ്ധേയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X