»   » രഹസ്യം ലീക്കായി, നിവിന്‍ പോളി ഡബിള്‍ റോളില്‍, ത്രില്ലടിച്ച് ആരാധകര്‍!

രഹസ്യം ലീക്കായി, നിവിന്‍ പോളി ഡബിള്‍ റോളില്‍, ത്രില്ലടിച്ച് ആരാധകര്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേമം ഫെയിം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അതിനിടെ ആരാധകര്‍ക്കായി സന്തോഷ വാര്‍ത്ത. ചിത്രത്തില്‍ നിവിന്‍ പോളി ഡബിള്‍ റോളില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എങ്കിലും ചിത്രത്തിന്റെ മേലുള്ള ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നതാണ് ഈ വാര്‍ത്ത.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നാണ് ചിത്രത്തിന് പേര് നിശ്ചയിച്ചിരിക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മിക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

വളരെ രസകരമായ ഒരു പേരാണ് ചിത്രത്തിന്റേത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

ചിത്രത്തെ കുറിച്ച്

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

നായിക

അഹാന കൃഷ്ണയാണ് ചിത്രത്തിലെ നിവിൻറെ നായിക വേഷം അവതരിപ്പിക്കുന്നത്. നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.

കോമഡി ത്രില്ലര്‍

ചിത്രം ഒരു കോമഡി ത്രില്ലറായിരിക്കുമെന്ന് സംവിധായകന്‍ അല്‍ത്താഫ് നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു

നിവിന്‍ പോളിയുടെ കൂടുതല്‍ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Nivin Pauly in double role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam