»   » ഡോ. ബിജുവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി

ഡോ. ബിജുവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളി സേഫ് സൂണില്‍ നിന്നുമാത്രമാണ് കളിക്കുന്നതെന്ന് പറയുന്നവര്‍ കേട്ടോളൂ, ഡോ. ബിജു അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായരന്‍ നിവിന്‍ പോളിയാണ്. നിവിന് ഏറെ അഭിനയ പ്രാധാന്യമുള്ള ചിത്രമാകുമിത്.

ഏറെ കാലിക പ്രസക്തിയുള്ളതായ പ്രമേയമാണ് സിനിമയുടേതെന്നാണ് വിവരം. സമാന്തര സിനിമാ സ്വഭാവമുള്ള നിവിന്‍ പോളിയുടെ ആദ്യചിത്രം കൂടിയായിരിക്കും ഇത്. സിനിമയുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

nivin-dr-biju

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമാകും ഡോ. ബിജു ഈ സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കുക. ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിവിന്‍ പോളി ഇപ്പോള്‍. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

സുരാജ് വെഞ്ഞാറമ്മൂട് നായകനായ പേരറിയാത്തവര്‍ ആണ് ഡോ. ബിജുവിന്റേതായി പുറത്തിറങ്ങിയ അവസാനചിത്രം. സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.

English summary
Nivin Pauly in Dr. Biju's next

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam