»   » ഇത് താന്‍ടാ നിവിന്‍ സ്‌റ്റൈല്‍, വിനായകനെയും മണികണ്ഠനെയും അഭിനന്ദിച്ച് നിവിന്‍ പോളി

ഇത് താന്‍ടാ നിവിന്‍ സ്‌റ്റൈല്‍, വിനായകനെയും മണികണ്ഠനെയും അഭിനന്ദിച്ച് നിവിന്‍ പോളി

Posted By: Nihara
Subscribe to Filmibeat Malayalam

പോയവര്‍ഷം മലയാള സിനിമയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവരായ മണികണ്ഠനെയും വിനായകനെയും നിവിന്‍ പോളി അഭിനന്ദിച്ചു. സഹതാരങ്ങളില്‍ പലരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് താരം ചെയ്യുന്നതില്‍ പലതും.

സിനിമാമോഹവുമായി നടന്ന യുവ എഞ്ചനീയര്‍ സിനിമയിലെത്തിയത് കഠിന പ്രയത്‌നത്തിലൂടെയാണ്. കന്നി ചിത്രം മുതലിങ്ങോട്ട് ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളാണ് നിവിന്‍ പോളി കാഴ്ച വെയ്ക്കുന്നത്. താരത്തിന്റെ അഹങ്കാരമോ ജാഡയോ ഇല്ലാതെ സ്വഭാവികമായി പ്രതികരിക്കുന്നതിനാല്‍ത്തന്നെ നിവിന്‍ പോളിക്ക് വന്‍ ആരാധക പിന്തുണയുണ്ട്.

സഹതാരങ്ങളെ അഭിനന്ദിച്ച് നിവിന്‍ പോളി

പോയ വര്‍ഷത്തെ മികച്ച താരങ്ങളെ കണ്ടെത്തുന്നതിനിടയില്‍ പലരും മറന്നുപോയിട്ടുണ്ട് മണികണ്ഠനെയും വിനായകനെയും. തങ്ഹളിലേല്‍പ്പിച്ച ദൗത്യം കൃത്യമായി നിര്‍വഹിച്ച ഇവരെ അഭിന്ദിക്കാന്‍ മുതിര്‍ന്ന താരങ്ങളുള്‍പ്പടെ ആരും തയ്യാറായിരുന്നില്ല. ഇവിടെയാണ് നിവിന്‍ പോളി വ്യത്യസ്തനായത്.

സ്‌റ്റേജ് പ്രോഗ്രാമുകള്‍ ബോണസാണ്

ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിക്കുന്നത് ബോണസിനു തുല്യമാണ്. സിനിമയ്ക്കുമപ്പുറത്ത് പ്രമുഖ ചടങ്ങുകളില്‍ പെര്‍ഫോം ചെയ്യാന്‍ ലഭിക്കുന്ന അവസരം നിവിന്‍ പോളി കൃത്യമായി ഉപയോഗിക്കാറുണ്ട്.

പുരസ്‌കാര നിറവില്‍ പ്രേക്ഷകര്‍ക്ക് നന്ദി

ജനപ്രിയ നായകനുള്ള ഏഷ്യാനെറ്റ് പുരസ്‌കാരം ഇത്തവണ ലഭിച്ചത് നിവിന്‍ പോളിക്കാണ്. പുരസ്‌കാര വേദിയില്‍ സംസാരിക്കുന്നതിനിടയിലാണ് നിവിന്‍ സഹതാരങ്ങളെയും അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിച്ചത്.

കിടിലന്‍ പെര്‍ഫോമന്‍സുമായി നിവിന്‍ പോളി

തന്റെ കരിയറിലെ പ്രധാന ചിത്രങ്ങളിലെ ഗാനശകലങ്ങള്‍ ചേര്‍ത്തുള്ള പെര്‍ഫോമന്‍സാണ് തന്റെ ആരാധകര്‍ക്കായി നിവിന്‍ ഇത്തവണ ഒരുക്കിയിട്ടുള്ളത്.

English summary
Nivin Pauly facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam