»   » ദാവീദിന് കൂട്ടായി കുഞ്ഞനിയത്തി, മകള്‍ ജനിച്ച സന്തോഷം പങ്കുവെച്ച് യുവതാരം നിവിന്‍ പോളി

ദാവീദിന് കൂട്ടായി കുഞ്ഞനിയത്തി, മകള്‍ ജനിച്ച സന്തോഷം പങ്കുവെച്ച് യുവതാരം നിവിന്‍ പോളി

Posted By: സാൻവിയ
Subscribe to Filmibeat Malayalam

യുവതാരം നിവിൻ പോളിയുടെ മകൻ ദാവീദിന് കൂട്ടായി കുഞ്ഞനിയത്തി ജനിച്ചു. നിവിന്‍ പോളിയാണ് താന്‍ പെണ്‍കുട്ടിയുടെ അച്ഛനായ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇറ്റ്‌സ് എ ഗേള്‍ എന്ന് ഒരു ബലൂണില്‍ എഴുതിയാണ് നിവിന്‍ ആ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

താരങ്ങളുടെ മക്കളില്‍ പ്രിയപ്പെട്ടവനാണ് ദാവീദ്. സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും ദാവീദിന്റെ കളികളുകളും സന്തോഷവുമെല്ലാം നിവിന്‍ പോളി പങ്കു വയ്ക്കാറുണ്ട്. ആരാധകര്‍ക്കിടയില്‍ നിവിന്‍ പോളിയെ പോലെ തന്നെ ഒരു കൊച്ചു സൂപ്പര്‍സ്റ്റാറാണ് ദാവീദും.

ദാവീദിന്റെ പിറന്നാള്‍ ആഘോഷം

കഴിഞ്ഞ വര്‍ഷത്തെ ദാവീദിന്റെ പിറന്നാള്‍ ആഘോഷം വളരെ ലളിതമായിരുന്നു. ആഘോഷങ്ങളോ താരപരിവേഷങ്ങളോ ഇല്ലാതെ കഴിഞ്ഞ വര്‍ഷം നിവിന്‍ പോളി മകന്റെ പിറന്നാള്‍ ആഘോഷിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ രോഗികള്‍ക്കൊപ്പമായിരുന്നു.

രണ്ടാമത്തെ കുഞ്ഞ്

വൈകിട്ട് നിവിന്‍ പോളി തന്നെയാണ് ഫേസ്ബുക്കിലൂടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം അറിയിച്ചത്. ഇറ്റ്‌സ് എ ഗേള്‍ എന്ന് എഴുതിയാണ് നിവിന്‍ ഫേസ്ബുക്കിലൂടെ ആ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കു വെച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം..

നിവിന്‍-റിന്ന, വിവാഹം

2010 ഓഗസ്റ്റ് 28നാണ് നിവിന്‍ പോളിയും റിന്നയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഫിസാറ്റ് എഞ്ചിനീയറിങ് കോളേജില്‍ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്.

English summary
Nivin Pauly facebook post new baby born.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam