»   » നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക, പിന്നീട് സംഭവിച്ചത് ഇതായിരുന്നു, വീഡിയോ വൈറല്‍!

നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക, പിന്നീട് സംഭവിച്ചത് ഇതായിരുന്നു, വീഡിയോ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam
അഭിമുഖത്തിനിടെ നിവിനെ ദുല്‍ഖറെന്ന് വിളിച്ചു, പിന്നെ സംഭവിച്ചത്! | filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. പ്രമുഖ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലെ നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അഭിമുഖത്തിന്റെ തുടക്കത്തില്‍ നമുക്ക് മുന്നിലിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണെന്ന് പറഞ്ഞായിരുന്നു അവതാരക താരത്തെ പരിചയപ്പെടുത്തിയത്.

പൂര്‍ണ്ണിമ മിനിക്കോയില്‍ പോയത് ഇതിനായിരുന്നോ? ആ രഹസ്യം പരസ്യമായി, പുതിയ തുടക്കം ക്ലിക്കാവുമോ?

നിവിന്‍ പോളി ചിത്രത്തില്‍ നിന്നും അമല പോളിനെ പുറത്താക്കിയതാണോ? താരത്തിന്റെ മറുപടി?

ദുല്‍ഖറെന്ന് വിശേഷിപ്പിച്ചപ്പോള്‍ നിവിന്റെ ഭാവം ഒന്നു കാണേണ്ടതായിരുന്നു. യാതൊരുവിധ ഭാവവ്യത്യാസവും ഇല്ലാതെ ഇരിക്കുകയായിരുന്നു താരം. സത്യത്തില്‍ നിവിന്‍ പോളിയുടെ പ്രതികരണം അറിയുന്നതിനായി സംഘാടകര്‍ ഒപ്പിച്ച കുസൃതിയായിരുന്നു. ഇത്ര നല്ല അഭിനയം കാഴ്ച വെച്ച നിങ്ങള്‍ക്ക് സിനിമയില്‍ ഒരുകൈ നോക്കിക്കൂടേയെന്നായിരുന്നു താരം അവതാരകയോട് ചോദിച്ചത്.

നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക

തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ അവതാരകയ്ക്ക് പറ്റിയ അബദ്ധമെന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കൊണ്ടിരിക്കുകയാണ്.

അവതാരകയ്ക്ക് പറ്റിയ അബദ്ധമാണോ?

അവതാരകയ്ക്ക് സംഭവിച്ച അബദ്ധമാണോ ഇതെന്ന തരത്തിലുള്ള സംശയങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കണ്ടു കഴിഞ്ഞാലെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനെക്കുറിച്ച് മനസ്സിലാവുകയുള്ളൂ.

നിവിന്‍ പോളിയുടെ പ്രതികരണം

ദുല്‍ഖര്‍ സല്‍മാനെന്ന് വിശേഷിപ്പിച്ചതിന് ശേഷമുള്ള നിവിന്റെ പ്രതികരണത്തെക്കുറിച്ച് അറിയുന്നതിനായി സംഘാടകര്‍ ഒപ്പിച്ച കുസൃതിയായിരുന്നു ഇത്. അബദ്ധമായിരുന്നില്ല ബോധപൂര്‍വ്വം ഒപ്പിച്ച കുസൃതിയായിരുന്നു ഇത്.

സിനിമയില്‍ അഭിനയിച്ചൂടേ

മികച്ച പ്രകടനം കാഴ്ച വെച്ച അവതാരകയോട് സിനിമയില്‍ അഭിനയിച്ചൂടേയെന്നായിരുന്നു നിവിന്‍ ചോദിച്ചത്. സൂപ്പര്‍ ആക്റ്റിങ്ങെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സിമ്പിളാണ് താനെന്ന് നിവിന്‍ ഈ സംഭവത്തിലൂടെ വീണ്ടും തെളിയിച്ചു.

മറ്റാരോടെങ്കിലും പറഞ്ഞാല്‍

മറ്റൊരു താരത്തെയാണ് ഇത്തരത്തില്‍ വിശേഷിപ്പിച്ചതെങ്കില്‍ അഭിമുഖത്തിനിടയില്‍ നിന്നും അവര്‍ ഇറങ്ങിപ്പോയെനേയെന്ന് അവതാരക പറയുന്നു. നിവിന്‍ പോളിയുടെ എളിമയാണ് ഈ സംഭവത്തിലൂടെ വ്യക്തമായതെന്നും അവര്‍ പറയുന്നു.

ദുല്‍ഖറിനെ കണ്ടത്

ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായി നടത്തിയ വര്‍ക്ക് ഷോപ്പില്‍ വെച്ചാണ് ദുല്‍ഖരുമായി കൂടുതല്‍ അടുത്തത്. ദുല്‍ഖരിന്റെ സിനിമയില്‍ അതിഥി വേഷത്തില്‍ താന്‍ എത്തിയിരുന്നുവെന്നും നിവിന്‍ പറയുന്നു.

നല്ല സുഹൃത്തുക്കളാണ്

സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റുകള്‍ നടക്കാറുണ്ടെങ്കിലും ദുല്‍ഖറുമായി നല്ല സൗഹൃദത്തിലാണ് താനെന്നും നിവിന്‍ പറഞ്ഞു. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഫോണ്‍ ചെയ്യാറുണ്ട്. മെസ്സേജ് അയക്കാറുണ്ട്.

മക്കള്‍ ജനിച്ചത്

നിവിന്‍ പോളിയുടെ മകളും ദുല്‍ഖറിന്റെ മകളും ജനിച്ചത് ഒരേ മാസത്തിലാണ്. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഫോട്ടോസ് അയയ്ക്കാറുണ്ട്. അമാലും റിന്നയും തമ്മിലും നല്ല സൗഹൃദമാണ്.

ശത്രുത തോന്നിയിട്ടില്ല

ഇന്നുവരെ ദുല്‍ഖറിനോട് ശത്രുതയോ അത്തരത്തിലുള്ള ഒരു തോന്നലും ഉണ്ടായിട്ടില്ലെന്നും നിവിന്‍ പോളി പറഞ്ഞു. എന്നാല്‍ ആരാധകര്‍ കരുതുന്നത് നിവിനും ദുല്‍ഖറും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നാണ്. മുന്‍പ് അത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

English summary
Nivin Pauly funny raection when anchor called him as Dulquer Salmaan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X