പീഡന പരാതിയിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം
ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോർട്ട് നൽകി. നിവിൻ പോളിക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു. പരാതി വന്നപ്പോൾ തന്നെ നിവിൻ പോളി മാധ്യമങ്ങളെ കണ്ട് ആരോപണം നിഷേധിച്ചിരുന്നു. കോതമംഗലം സ്വദേശിനിയായ യുവതിയാണ് നിവിൻ പോളിക്കെതിരെ പരാതി ഉന്നയിച്ചത്. ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ട ബലാത്സംഘം ചെയ്തെന്നായിരുന്നു പരാതി.
യുവതി പറയുന്ന തിയതികളിൽ നിവിൻ പോളി ദുബായിൽ ഇല്ലായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം ആരോപണ വിധേയരായ മറ്റ് പ്രതികൾക്കെതിരെ അന്വേഷണം തുടരുമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. യുവതി ഉന്നയിച്ച പരാതിക്ക് പിന്നാലെ നിവിൻ പോളിക്ക് സഹപ്രവർത്തകർ പിന്തുണ അറിയിച്ചു.

പരാതിയിൽ പറയുന്ന തിയതികളിൽ നിവിൻ പോളിയിൽ കൊച്ചിയിൽ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നെന്ന് വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ എന്നിവർ വ്യക്തമാക്കിയിരുന്നു. കേസിലെ ആറാം പ്രതിയായിരുന്നു നിവിൻ പോളി. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവതി നൽകിയ പരാതിയിൽ ആരോപിച്ചത്.


Click it and Unblock the Notifications











