പ്രതിഫലം സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം?; നിവിന്‍ പോളി പ്രതികരിയ്ക്കുന്നു
പ്രേമം എന്ന പടം ഹിറ്റായതോടെ നിവിന്‍ പോളി തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയെന്നാണ് പാപ്പരസികള്‍ പറഞ്ഞു നടക്കുന്നത്. ഒരേ ദിവസം രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെടുക എന്ന അപൂര്‍വ്വ ഭാഗ്യവും നിവിന്‍ പോളിയ്ക്ക് ലഭിച്ചു.
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമവും ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ചിത്രവും ഒരേ ദിവസമാണ് തിയേറ്ററിലെത്തിയത്. രണ്ടിനും മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. തുടര്‍ച്ചയായ ഏഴോളം ചിത്രങ്ങളുടെ വിജയം. ഇതോടെയാണ് നിവിന്‍ പ്രതിഫലം കൂട്ടിയതെന്നായിരുന്നു വാര്‍ത്തകള്‍.

നിവിന്റെ പ്രതിഫലം സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമെത്തിയോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട്, വളരെ വിനയനായി നിവിന്‍ മറുപടി പറഞ്ഞു. 'അതിപ്പോള്‍ സൂപ്പര്‍സ്റ്റാറുകളൊക്കെ എത്രയാണ് പ്രതിഫലം വാങ്ങുന്നതെന്ന് എനിക്കറിയില്ലല്ലോ എന്നാണ്'
1983 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവും നിവിന്‍ തന്നെയാണ്.


Click it and Unblock the Notifications











