»   »  ഇടത് കൈയുടെ എല്ലൊടിഞ്ഞു, കൊച്ചുണ്ണിയുടെ ഗോവന്‍ ഷെഡ്യൂളിനിടയില്‍ നിവിന്‍ പോളിക്ക് പരിക്ക്!

ഇടത് കൈയുടെ എല്ലൊടിഞ്ഞു, കൊച്ചുണ്ണിയുടെ ഗോവന്‍ ഷെഡ്യൂളിനിടയില്‍ നിവിന്‍ പോളിക്ക് പരിക്ക്!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമ ഇപ്പോള്‍ ചരിത്രസിനിമകളുടെ പിന്നാലെയാണ്. ഇതിഹാസ പുരുഷന്‍മാരാവാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. ചിത്രീകരണം പുരോഗമിക്കുന്ന സിനിമകള്‍ കൂടാതെ പുതിയ സിനിമകളെക്കുറിച്ചുള്ള പ്രഖ്യാപനവും തകൃതിയായി നടക്കുന്നുണ്ട്. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

മംഗലാപുരത്ത് വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. മോഹന്‍ലാലിന്റെ അതിഥിവേഷമായ ഇത്തിക്കര പക്കിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷം സംഘം ഗോവയിലേക്ക് ചേക്കേറിയിരുന്നു. ഗോവന്‍ ഷൂട്ടിനിടയില്‍ നിവിന്‍ പോളിക്ക് അപകടം സംഭവിച്ചുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


മമ്മൂട്ടിക്ക് സാധിക്കാത്തത് ദുല്‍ഖര്‍ നേടി, യുവതാരങ്ങളില്‍ ആരും കൊതിക്കുന്ന നേട്ടവുമായി ഡിക്യു!


സിനിമ ഇറങ്ങുന്നത് വരെ മതി, പാറുവിന് മുന്നില്‍ പൃഥ്വിയുടെയും നിര്‍മ്മാതാവിന്റെയും അഭ്യര്‍ത്ഥന, കാണൂ!


നിവിന്‍ പോളിക്ക് പരിക്ക്

ചിത്രീകരണത്തിനിടയില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് സ്വഭാവികമായ കാര്യമാണ്. വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്താലും അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ അരങ്ങേറാറുണ്ട്. അത്തരത്തില്‍ നിവിന്‍ പോളി ആരാധകരെ ഏറെ വിഷമിപ്പിക്കുന്നൊരു കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രീകരണത്തിനിടയില്‍ താരത്തിന്റെ ഇടതുകൈയ്ക്ക് പരിക്കേറ്റുവെന്നും പരിക്കിറ്റിനെത്തുടര്‍ന്ന് താരം നാട്ടിലേക്ക് തിരിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായി എത്തുന്നത്.


കാര്യമാക്കാതെ ചിത്രീകരണം തുടര്‍ന്നു

ബ്രിട്ടീഷ് പട്ടാളക്കാരുമായി കൊച്ചുണ്ണി ഏറ്റുമുട്ടുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന തോക്കായിരുന്നു ഉപയോഗിച്ചിരുന്നത്. ഇടതുകൈക്ക് പരിക്കേറ്റുവെങ്കിലും അത് കാര്യമാക്കാതെ ചിത്രീകരണം തുടരുകയായിരുന്നു. രണ്ട് ദിവസത്തോളം ഇത്തരത്തില്‍ ചിത്രീകരണം നടന്നിരുന്നു. പരിക്ക് ഭേദമാവാതെ വന്നതിനെത്തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തി നിവിന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് നിവിന്‍ പോളിയുടെ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച പരിക്ക് വാര്‍ത്ത അവരെ നിരാശയിലാക്കിയിട്ടുണ്ട്.


15 ദിവസത്തെ വിശ്രമം

ഇടതുകൈയുടെ എല്ലിന് പരിക്കേറ്റ താരത്തിന് 15 ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. പരിക്കിനെത്തുടര്‍ന്ന് താരത്തെ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. ഏപ്രില്‍ രണ്ടിന് താരം വീണ്ടും സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. മുന്‍പ് കായംകുളം കൊച്ചുണ്ണിയുടെ കഥ മിനിസ്‌ക്രീനില്‍ പരമ്പരയായി പ്രേക്ഷപണം ചെയ്തിരുന്നു. മണിക്കുട്ടനായിരുന്നു കൊച്ചുണ്ണിയെ അവതരിപ്പിച്ചത്. കൊച്ചുണ്ണിയുടെ കഥയെക്കുറിച്ച് അറിയുന്ന പ്രേക്ഷകര്‍ ഈ സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


മോഹന്‍ലാലിന്റെ അതിഥി വേഷം

കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലും മോഹന്‍ലാല്‍ തനിക്ക് ലഭിക്കുന്ന അതിഥി വേഷങ്ങള്‍ നിരസിച്ചിട്ടില്ല, കായംകുളം കൊച്ചുണ്ണിയിലേത് കൂടാതെ രഞ്ജിതിന്റെ ബിലാത്തിക്കഥ, വാരിക്കുഴിയിലെ കൊലപാതകം എന്നീ ചിത്രങ്ങളിലും മോഹന്‍ലാല്‍ അതിഥിയായി എത്തുന്നുണ്ട്. നായകനായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് താരം അതിഥി വേഷങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. നിവിന്‍ പോളി തന്നെയായിരുന്നു ചിത്രത്തില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. കൊച്ചുണ്ണിയുടെ സെറ്റിലെത്തിയതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.


അമല പോളില്‍ നിന്നും പ്രിയ ആനന്ദിലേക്ക്

ജെയ് കെ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായ എസ്രയിലെ നായികയായ പ്രിയ ആനന്ദാണ് കായംകുളം കൊച്ചുണ്ണിയില്‍ നായികയായി എത്തുന്നത്. നേരത്തെ അമല പോളിനെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. താരത്തിന്റെ തിരക്ക കാരണമാണ് പ്രിയയ്ക്ക് നറുക്ക് ലഭിച്ചത്. തമിഴ് അഭിനേത്രിയായ പ്രിയയ്ക്ക് മികച്ച സ്വീകാര്യതയാണ് മലയാളത്തില്‍ നിന്നും ലഭിക്കുന്നത്. നിവിന്‍ പോളിക്കും സംഘത്തിനുമൊപ്പമുള്ള ചിത്രീകരണ അനുഭവത്തെക്കുറിച്ച് താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.


ചിത്രങ്ങള്‍ വൈറലായി

മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക് ജോയിന്‍ ചെയ്തത് മുതല്‍ ചിത്രം അദ്ദേഹത്തിന്റേത് കൂടിയായി മാറുകയായിരുന്നു. നിവിന്‍ പോളിക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഇത്തിക്കര പക്കിയുടെ ഗെറ്റപ്പും, പക്കിയും കൊച്ചുണ്ണിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായത്. അതിഥി താരമായെത്തി സിനിമ തന്നെ താരം ഹൈജാക്ക് ചെയ്യുമോയെന്ന തരത്തിലുള്ള സംശയം നിവിന്‍ പോലഇ ആരാധകരെ അലട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു.


English summary
Nivin Pauly got injured during Kayamkulam Kochunni shoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam