കൊച്ചുണ്ണിക്കു പിന്നാലെ മിഖായേലായി നിവിന്റെ വരവ്! ചിത്രത്തെക്കുറിച്ചുളള പുതിയ വിവരങ്ങള്‍ പുറത്ത്!!

By Midhun

ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകനാണ് ഹനീഫ് അദേനി. മമ്മൂക്ക നായകനായ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഗ്രേറ്റ് ഫാദറില്‍ മമ്മൂക്കയുടെ പ്രകടനത്തോടൊപ്പം ഹനീഫിന്റെ സംവിധാനവും മികച്ചുനിന്നിരുന്നു.

ഗ്രേറ്റ് ഫാദറിനു ശേഷം അബ്രഹാമിന്റെ സന്തതികളിലും ഇവര് ഒന്നിച്ചിരുന്നു. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജുര്‍ പാടുരായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ സംവിധാനം ചെയ്തിരുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം യുവനടന്‍ നിവിന്‍ പോളിക്കൊപ്പമാണ് ഹനീഫ് അദേനി ഒന്നിക്കുന്നത്. മിഖായേല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

മിഖായേല്‍ എന്ന ചിത്രം

മിഖായേല്‍ എന്ന ചിത്രം

ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിനു ശേഷം ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് മിഖായേല്‍. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഹനീഫ് അദേനി എത്തുന്നത്. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായിരിക്കും മിഖായേല്‍ എന്നാണ് അറിയുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുളള മാസ് ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ചിത്രമൊരുക്കുക. സംവിധാനത്തിനു പുറമെ ഹനീഫ് അദേനി തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം മികച്ചൊരു ചിത്രം തന്നെയാണ് എല്ലാവരും ഹനീഫില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

നിവിനും ഹനീഫ് അദേനിയും

നിവിനും ഹനീഫ് അദേനിയും

ആദ്യ രണ്ടു ചിത്രങ്ങള്‍ മമ്മൂക്കയ്‌ക്കൊപ്പമായിരുന്നെങ്കില്‍ ഇത്തവണ നിവിന്‍ പോളിയുടെ കൂടെയാണ് ഹനീഫ് എത്തുന്നത്. ചിത്രത്തില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയായിരിക്കും നിവിന്‍ അവതരിപ്പിക്കുക. കായംകുളം കൊച്ചുണ്ണി, ലവ് ആക്ഷന്‍ ഡ്രാമ, മൂത്തോന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും ശേഷം നിവിന്റെതായി പുറത്തിറങ്ങുന്ന സിനിമയായിരിക്കും മിഖായേല്‍. ചിത്രത്തിന്റെ ടൈറ്റിലില്‍ തന്നെ കൗതുകം നിറച്ചുകൊണ്ടാണ് ഹനീഫ് അദേനി പുതിയ സിനിമയുമായി എത്തുന്നത്.

ചിത്രത്തിലെ താരങ്ങള്‍

ചിത്രത്തിലെ താരങ്ങള്‍

നിവിന്‍ പോളിക്കൊപ്പം വമ്പന്‍ താര ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. നിവിന്‍ പോളി തന്നെയായിരുന്നു മിഖായേലിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. ഹനീഫ് അദേനിക്കൊപ്പം ആദ്യമായി ഒന്നിക്കുന്നതിന്റെ സന്തോഷവും നിവിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

നിര്‍മ്മാണം

നിര്‍മ്മാണം

മലയാളത്തില്‍ ശ്രദ്ധേയ നിര്‍മ്മാതാവായ ആന്റോ ജോസഫാണ് നിവിന്‍ പോളിയുടെ മിഖായേല്‍ നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് ആന്റോ ജോസഫ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം തുടങ്ങിയ നിവിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം കൂടിയായിരിക്കും മിഖായേല്‍. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരുന്ന ടാഗ് ലൈന്‍.

ഷൂട്ടിംഗ്

ഷൂട്ടിംഗ്

ആഗസ്റ്റ് 22നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. എറണാകുളം,കോഴിക്കോട് , ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മിഖായേലിന്റെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലായിരിക്കും ചിത്രീകരിക്കുക. പത്ത് ദിവസത്തെ ഷൂട്ടിംഗായിരിക്കും കൊച്ചിയില്‍ നടക്കുക. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന മിഖായേല്‍ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരിക്കും സംവിധായകന്‍ ഒരുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X