»   » ഏതെങ്കിലും നടന്‍ പറയുമോ തന്റെ നായികയെ കുറിച്ച് ഇങ്ങനെ, നിവിന്‍ തൃഷയെ കുറിച്ച് പറഞ്ഞത്?

ഏതെങ്കിലും നടന്‍ പറയുമോ തന്റെ നായികയെ കുറിച്ച് ഇങ്ങനെ, നിവിന്‍ തൃഷയെ കുറിച്ച് പറഞ്ഞത്?

Posted By: Rohini
Subscribe to Filmibeat Malayalam
എന്റെ സാറേ...! | Filmibeat Malayalam

സിനിമയിലെ പുരുഷാധിപത്യത്തെ കുറിച്ച് പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. നായികയെക്കാള്‍ സ്ഥാനം നായകന്മാര്‍ക്ക് മാത്രം കൊടുക്കുന്ന കാഴ്ചയും ഉണ്ടായിട്ടുണ്ട്. ഒരു നടനും പറഞ്ഞ് കേട്ടിട്ടില്ല, ഈ നടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്ന്. എന്നാല്‍ നിവിന്‍ പോളി അത് പറഞ്ഞു!!

'നിവിനെ അറിയില്ല എന്ന് പറഞ്ഞാല്‍ ഇത്ര വിഷമിക്കാനൊന്നുമില്ല, മമ്മൂട്ടിയും മോഹന്‍ലാലും ആരാ?'

ഹേ ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തിലാണ് തൃഷയും നിവിനും ഒന്നിച്ചഭിനയിക്കുന്നത്. തൃഷയുടെ ആദ്യ മലയാള സിനിമയാണ് ഹേ ജൂഡ്. ഒരു അഭിമുഖത്തില്‍ തൃഷയ്‌ക്കൊപ്പമുള്ള അഭിനായനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് നിവിന്‍ വാചാലനായത്.

hey-jude

സിനിമയില്‍ എന്റെ സീനിയറാണ് തൃഷ. 2002 മുതല്‍ തൃഷ സിനിമാ ലോകത്തുണ്ട്. ഞാനവരുടെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. വിണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം തൃഷയുടെ കടുത്ത ആരാധകനുമായി. തൃഷയെ പോലൊരു സീനിയര്‍ താരത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് ഭാഗ്യമായികരുതുന്നു.

തൃഷ നല്ല സുഹൃത്താണെന്നും കൂടെ അഭിനയിക്കാന്‍ കംഫര്‍ട്ടിബിളാണെന്നും നിവിന്‍ പറഞ്ഞു. ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിനും ശ്യാമപ്രസാദും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഹേ ജൂഡ്. അഭിനേതാക്കളെ വളരെ കംഫര്‍ട്ടിബിളാക്കി നിര്‍ത്തുന്ന സംവിധായകനാണ് ശ്യാമപ്രസാദ് എന്ന് നിവിന്‍ പറയുന്നു.

English summary
Nivin Pauly: Have been a fan of Trisha since Vinnaithandi Varuvaya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam