For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന്റെ വഴിയായിരുന്നോ നിവിന്‍ പോളിക്കും?

  By Aswathi
  |

  തുടക്കത്തില്‍ ഒരുപാട് വിമര്‍ശങ്ങള്‍ കേട്ടിരുന്ന നടനാണ് പൃഥ്വിരാജ്. ഇപ്പോഴും വിമര്‍ശനങ്ങള്‍ ഇല്ലെന്നല്ല, എല്ലാം പക്വതയോടെ നേരിടാന്‍ അദ്ദേഹം പഠിച്ചു. അതോടൊപ്പം വെള്ളിത്തിരയില്‍ തന്റേതായ ഇടം കണ്ടെത്താനും. സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് പൃഥ്വിയും.

  ഇവിടെ ഇപ്പോള്‍ പറയുന്നത് പൃഥ്വിരാജിനെ കുറിച്ചല്ല, നിവിന്‍ പോളി! പൃഥ്വിയെ പോലെ തുടക്കത്തില്‍ വിമര്‍ശനം കേട്ടുകൊണ്ടിരുന്ന നടനാണ് നിവിന്‍ പോളിയും. സിനിമകള്‍ ഒന്നിന് പിറകെ ഒന്നായി ഹിറ്റാകാന്‍ തുടങ്ങിയപ്പോള്‍ നിവിന്‍ പോളിയ്ക്ക് ജാഡയാണെന്നും സെറ്റില്‍ കൃത്യത പാലിക്കുന്നില്ലെന്നും മുതിര്‍ന്ന അഭിനേതാക്കളോട് മര്യാദ കാണിക്കുന്നില്ലെന്നുമൊക്കെ ഗോസിപ്പുകളിറക്കി.

  ചെറുതായെങ്കിലും ഗോസിപ്പുകല്‍ വേദനിപ്പിച്ചെങ്കിലും അതിനെ വിലവയ്ക്കാതെ നിവിന്‍ മുന്നോട്ട് പോയി. ഗസ്റ്റ് റോളുകളിലുള്‍പ്പടെ അഭിനയിച്ചതില്‍ പകുതിയിലധികം സിനിമകളും ഹിറ്റാണ്. കോമഡിയും ആക്ഷനും നായകനായും വില്ലനായും എല്ലാം ഒരു പോലെ ചെയ്യാന്‍ കഴിയുന്ന നടന്‍, അതെ യങ് സ്റ്റാര്‍!. നിവിന്‍ പോളി ഇതുവരെ അഭിനയിച്ച സിനിമകള്‍ നോക്കൂ.

   മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  ഒരുകൂട്ടം ചെറുപ്പക്കാരെ അണി നിരത്തി വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്'. അതിലെ പരുക്കനായ പ്രകാശായി നിവിന്‍ പോളിയും എത്തി. ചിത്രം ഹിറ്റ്

  ട്രാഫിക്

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  'ട്രാഫിക്' എന്ന ചിത്രത്തില്‍ ഗസ്റ്റ് റോളായിരുന്നു. ഒറ്റ ഡയലോഗ് മാത്രം, 'സ്പീഡ് പേടിയുണ്ടോ'. ഈ ചിത്രവും ഹിറ്റാണ്

  ദ മെട്രോ

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ദി മെട്രോ'. ശരത്ത് കുമാര്‍, ഭഗത് മാനുവല്‍, സുരാജ് വെഞ്ഞാറമൂട്, ബിയോണ്‍, ഭാവന തുടങ്ങിയവരഭിനയിച്ച ചിത്രം പക്ഷെ പരാജയമായിരുന്നു.

  സെവന്‍സ്

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  കുഞ്ചാക്കോ ബോബനൊപ്പം യുവതാരങ്ങളും അണി നിരന്ന ചിത്രമായിരുന്നു 'സെവന്‍സ'. ഷൗക്കത്ത് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചത്. ആവറേജ് വിജയം കണ്ട ചിത്രമായിരുന്നു സെവന്‍സ്

  സ്പാനിഷ് മസാല

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  ലാല്‍ ജോസ് സംവിധാനം ചെയ്ത 'സ്പാനിഷ് മസാല'യില്‍ നിവിന്‍ പോളിയ്ക്ക് ഒടുവില്‍ ഒരു ഗസ്റ്റ് റോളുണ്ടായിരുന്നു. മാത്യൂസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

  തട്ടത്തിന്‍ മറയത്ത്

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  നിവിന്‍ പോളി സിനിമയില്‍ വന്നതും, വെള്ളിത്തിരയില്‍ പിടിച്ചു നിന്നതും വിനീത് ശ്രീനിവാസന്‍ എന്ന ഒറ്റ സംവിധായകന്‍ ഉള്ളതുകൊണ്ടാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയാന്‍ കഴിയില്ല. 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി'ന് ശേഷം നിവിന്റേതായി ഇറങ്ങിയ ചിത്രമായിരുന്നു 'തട്ടത്തിന്‍ മറയത്ത്'. നിവിന്‍ പോളിയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം. ഹിറ്റ്!

   ഭൂപടത്തിലില്ലാത്ത ഒരിടം

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍

  തട്ടത്തിന്‍ മറയത്തിന് ശേഷം നിവിന്‍ പോളിയ്ക്ക് ധാരാളം അവസരങ്ങള്‍ വന്നു. കഥകള്‍ വായിച്ച് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ പരിചയക്കുറവുകൊണ്ട് പലതിലും പോയി തല വച്ചു. അങ്ങനെ ചെയ്ത ചിത്രമാണ് 'ഭൂപടത്തിലില്ലാത്ത ഒരിടം'. ചിത്രം പൊട്ടി.

  പുതിയ തീരങ്ങള്‍

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍

  ചിത്രത്തിന് ആവറേജ് വിജയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സത്യന്‍ അന്തിക്കാടിനെപ്പോലൊരു സംവിധായകനൊപ്പം നിവിന്‍ പോളിയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് 'പുതിയ തീരങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ്.

  ചാപ്‌റ്റേഴ്‌സ്

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍

  സുനില്‍ എബ്രഹാം സംവിധാനം ചെയ്ത 'ചാപ്‌റ്റേഴ്‌സ്' എന്ന ചിത്രവും ആവറേജ് വിജയമായിരുന്നു.

   ടാ തടിയാ

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍

  നിവിന്‍ പോളിയുടെ വ്യത്യസ്തമായ വേഷമാണ് 'ടാ തടിയ'യിലൂടെ പ്രേക്ഷകര്‍ കണ്ടത്. തനിക്ക് വില്ലനാകാനും പറ്റുമെന്ന് ഈ ചിത്രത്തിലൂടെ നിവിന്‍ തോളിയിച്ചു. ചിത്രം ഹിറ്റ് പട്ടികയില്‍ ഇടം നേടി

   മൈ ഫാന്‍ രാമു

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍

  നിഖില്‍ കെ മേനോന്‍ സംവിധാനം ചെയ്ത 'മൈ ഫാന്‍ രാമു' എന്നചിത്രത്തില്‍ നിവിന്‍ പോളി എന്ന നടനായി തന്നെ താരം അഭിനയിച്ചു. അതിഥി വേഷമായിരുന്നു. പക്ഷെ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല

  നേരം തെളിഞ്ഞു

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍

  അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത 'നേരം' എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നേരം തെളിയുകയായിരുന്നു. തമിഴിലും മലയാളത്തിലും ഒരേ സമയം എടുത്ത ചിത്രം രണ്ട് ഇന്റസ്ട്രിയിലും താരത്തിന് പേര് നല്‍കി.

  ഇംഗ്ലീഷ്

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍

  ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഇംഗ്ലീഷ്'. നിവിന്‍ പോളിയ്‌ക്കൊപ്പം ജയസൂര്യയും മുകേഷും രമ്യ നമ്പീശനും മുഖ്യവേഷത്തിലെത്തി. ഏറെ പ്രതീക്ഷയോടെ റിലീസായ ചിത്രമായിരുന്നെങ്കിലും പരാജയമായിരുന്നു വിധി

  അഞ്ചുസുന്ദരികള്‍

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  അഞ്ച് സംവിധായകരുടെ കൂട്ടായ സംവിധാനത്തിലിറങ്ങിയ 'അഞ്ച് സുന്ദരികള്‍' എന്ന ചിത്രത്തിലും നിവിന്‍ പോളിയ്ക്ക് ഒരു വേഷം ഉണ്ടായിരുന്നു. ചിത്രം ഹിറ്റ്

  അരികില്‍ ഒരാള്‍

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  സുനില്‍ എബ്രഹാമിന്റെ അടുത്ത ചിത്രത്തിലും നിവിന്‍ എത്തി. ഇത്തവണ നിവനിനൊപ്പം ഇന്ദ്രജിത്തും പ്രതാപ് പോത്തനും രമ്യ നമ്പീശനുമുണ്ടായിരുന്നു. പക്ഷെ ചിത്രത്തിന് 'ചാപ്‌റ്റേഴ്‌സി'ന്റെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല

  1983

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  2014 ശരിക്കും ആഘോഷമാക്കിയത് നിവിന്‍ പോളിയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത '1983' എന്ന ചിത്രത്തോടുകൂടിയാണ് മലയാള സിനിമാസ്വാദകരും നിവിന്‍ പോളിയും പതുവര്‍ഷത്തെ വരവേറ്റത്. അടുത്തിടെ ഇറങ്ങിയതില്‍ മികച്ച ചിത്രം എന്ന പേര് ചിത്രത്തിന് ലഭിച്ചു.

  ഓം ശാന്തി ഓശാന

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  ജൂഡ് ആന്റണി ജോസ്ഫ് സംവിധാനം ചെയ്ത 'ഓം ശാന്തി ഓശാന' ഒരു സ്ത്രീകേന്ദ്രീകൃത സിനിമയായിരുന്നെങ്കിലും നിവിന്‍ പോളിയെ സംബന്ധിച്ച് അത് ഈ വര്‍ഷത്തെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമായിരുന്നു.

  ബാംഗ്ലൂര്‍ ഡെയ്‌സ്

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  അടുത്ത വിജയം കൊണ്ടുവന്നത് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംഗ്ലൂര്‍ ഡെയ്‌സാ'ണ്. കൃഷ്ണന്‍ പി പി എന്ന കുട്ടന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായത് നിവിന്‍ പോളി ആ കഥാപാത്രം ചെയ്തത് കൊണ്ട് മാത്രമാണെന്ന് പറഞ്ഞാലും കൂടിപ്പോകില്ല

  വിക്രമാദിത്യന്‍

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  ഈ വര്‍ഷം, ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റാകുന്നത് ഇങ്ങനെയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലും നിവിന്‍ പോളിയ്ക്ക് അതിഥി വേഷമായിരുന്നു. ചിത്രം ഹിറ്റ്

   ഇനി മിലി

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  നവീന്‍ സംവിധാനം ചെയ്യുന്ന 'മിലി'യാണ് ഇനി നിവിന്റേതായി പുറത്തിറങ്ങുക. ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമാണെങ്കിലും ഏറെ പ്രതീക്ഷയുണ്ട്. അമല പോളാണ് ചിത്രത്തിലെ നായിക. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ നിവിന്‍പോളി പഠിച്ചിരിക്കുന്നു

  പ്രേമം

  ഇതാണ് നുമ്മ പറഞ്ഞ യങ് സ്റ്റാര്‍!

  നേരത്തിന് ശേഷം ആ കൂട്ടുകെട്ട് വീണ്ടും 'പ്രേമ'ത്തിലൂടെ ഒന്നിക്കുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നേരം മനസ്സില്‍ നിന്ന് മായാത്തതുകൊണ്ട് ആ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ പ്രേമത്തെ കാത്തിരിക്കുന്നത്.

  English summary
  Nivin Pauly, He is the Real Rising young Star
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X