»   » നിവിന്‍ പോളി നായിക ഇനി നീരജിനൊപ്പം,പാപി ചെല്ലുന്നിടം പാതാളമാവുമോ??

നിവിന്‍ പോളി നായിക ഇനി നീരജിനൊപ്പം,പാപി ചെല്ലുന്നിടം പാതാളമാവുമോ??

Posted By: Nihara
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍രഗാജ്യത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച റീബ മോണിക്ക ഇനി നീരജ് മാധവന്റെ നായിക. കോമഡി എന്റര്‍ടെയിനറായ പാപി ചെല്ലുന്നിടം പാതാളം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. നവാഗതനായ ഡോമിന്‍ ഡിസില്‍വയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിനു ശേഷം നിരവധി സിനിമാ ഓഫറുകള്‍ റീബയെ തേടിയെത്തിയിരുന്നു. എന്നാല്‍ പഠനത്തിന് പ്രാധാന്യം നല്‍കിയിരുന്നതിനാല്‍ ഓഫറുകളൊന്നും സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അഭിനേത്രി വ്യക്തമാക്കുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ കാമുകിയായാണ് റീബ വേഷമിട്ടത്. കറഞ്ഞ സീനിലേ ഉണ്ടായിരുന്നുള്ളുവെങ്കിലും പ്രേക്ഷകര്‍ റീബയെ ഓര്‍ത്തിരിക്കുന്നുണ്ട്.

Reeba Monica

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നീരജ് മാധവന്‍ നായകനാകുന്ന ചിത്രം കൂടിയാണ്. സഹനടനില്‍ നിന്നും നായകനിലേക്കുള്ള പ്രമോഷന്‍ കൂടിയാണ് നീരജിനിത്. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട ലൊക്കേഷന്‍. മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.

English summary
Nivin Pauly's heroine is now tie up with Neeraj Madhav.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam