»   » പ്രേമം സ്റ്റൈലില്‍ നിവിന്‍ പോളി; കറുത്ത ഷര്‍ട്ടും, കട്ടിത്താടിയും

പ്രേമം സ്റ്റൈലില്‍ നിവിന്‍ പോളി; കറുത്ത ഷര്‍ട്ടും, കട്ടിത്താടിയും

Posted By:
Subscribe to Filmibeat Malayalam

വനിത ഫിലിം അവാര്‍ഡിന്റെ ആദ്യ എപ്പിസോഡ് മഴവില്‍ മനോരമയില്‍ സംപ്രേകക്ഷണം ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നിവിന്‍ പോളിയുടെ വേഷമാണ് ആരാധകര്‍ ശ്രദ്ധിച്ചത്. പൃഥ്വിയും ജയസൂര്യയും അങ്ങനെ എല്ലാവരും കോട്ടും സ്യൂട്ടുമിട്ട് നല്ല ടിപ്പ്‌ടോപ്പ് ഗെറ്റപ്പില്‍ വന്നപ്പോള്‍ നിവിന്‍ മാത്രം വ്യത്യസ്തനായി.

കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും താടിയുമൊക്കെയായി പ്രേമം സ്റ്റൈലിലാണ് നിവിന്‍ വന്നത്. പ്രേമം, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജനപ്രിയ നായകനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു നിവിന്‍.

nivin-vanitha

തന്റെ കരിയറില്‍ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് പ്രേമം എന്ന് നിവിന്‍ പറഞ്ഞു. പ്രേമം എന്ന ചിത്രത്തിനാണ് മികച്ച പുതുമുഖ നടി, നടന്‍, ജനപ്രിയ ചിത്രം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

ഇപ്പോള്‍ പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒടുവില്‍ റിലീസായ വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

English summary
Nivin Pauly in Premam style at Vanitha Film Award

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam