കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയും സണ്ണി വെയ്‌നും വീണ്ടും! എത്തുന്നത് ഈ ചിത്രത്തില്‍! കാണൂ

By Midhun Raj

Recommended Video

ടൊവിനോ തോമസിന്റെ 'ആരവം' പ്രഖ്യാപിച്ചു

കായംകുളം കൊച്ചുണ്ണിയില്‍ നേര്‍ക്കുനേര്‍ നിന്ന് മല്‍സരിച്ചഭിനയിച്ച താരങ്ങളായിരുന്നു നിവിന്‍ പോളിയും സണ്ണി വെയ്‌നും. കൊച്ചുണ്ണിയായി നിവിന്‍ എത്തിയ സിനിമയില്‍ പ്രതിനായക വേഷമായ കേശവ കുറുപ്പായി സണ്ണി വെയ്‌നും അഭിനയിച്ചു.. ഇരുതാരങ്ങളുടെയും മികച്ച പ്രകടനം കൊണ്ട് തിയ്യേറ്ററുകളില്‍ വലിയ വിജയമാകുകയും ചെയ്തു ചിത്രം.

കായംകുളം കൊച്ചുണ്ണിക്കു ശേഷം സണ്ണി വെയ്‌നും നിവിന്‍ പോളിയും വീണ്ടുമൊന്നിക്കുന്ന ചിത്രം വരികയാണ്. നടി ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. ചിത്രത്തില്‍ നായകനായി സണ്ണി എത്തുമ്പോള്‍ അതിഥി താരമായിട്ടാണ് നിവിന്‍ പോളി എത്തുന്നത്.

nivin pauly-sunny wayne,

സിനിമയില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി 20മിനുറ്റുകളോളം ആയിരിക്കും നിവിന്‍ ചിത്രത്തിലുണ്ടാവുക. വിമാനത്തിലൂടെ ശ്രദ്ധേയയായ ദുര്‍ഗ കൃഷ്ണയും ജുമ്‌നാ ഖാനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കെഎസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് തുടങ്ങിയവര്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നു.

അനൂപ് മേനോന്‍,ഷംന കാസിം, ശ്രീനിവാസന്‍,സൈജു കുറുപ്പ്,അജു വര്‍ഗീസ്, ജേക്കബ് ഗ്രിഗറി,അനീഷ് ഗോപാലന്‍,വിനി വിശ്വലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വനിതാ സിനിമാ പ്രവര്‍ത്തകരാണ് ചിത്രത്തിനു പിന്നില്‍ കൂടുതലായും ഉളളത്. ശരണ്യ ചന്ദര്‍ ഛായാഗ്രഹണവും നേഹ എസ് നായര്‍,യക്‌സന്‍ ഗാരി പെരേര തുടങ്ങിയവര്‍ സംഗീതവും നിര്‍വ്വഹിക്കുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X