വിക്രമാദിത്യനില്‍ നിവിന്‍ പോളിയും
സംവിധായകന്‍ ലാല്‍ ജോസ് പുതിയ ചിത്രമായ വിക്രമാദിത്യന്‍ പ്രഖ്യാപിച്ചപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉണ്ണി മുകുന്ദന്‍ എന്നിവര്‍ നായകന്മാരാകുന്നുവെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. ദുല്‍ഖറിനും ഉണ്ണിയ്ക്കുമൊപ്പം ചിത്രത്തില്‍ നിവിന്‍ പോളിയും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത.
സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് വിക്രമാദിത്യന്‍. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത. ഹോമിയോപ്പതി വിദ്യാര്‍ത്ഥിനിയായ കൊങ്കിണി പെണ്‍കുട്ടിയായിട്ടാണ് നമിത ചിത്രത്തില്‍ അഭിനയിക്കുന്നത്.

മട്ടാഞ്ചേരിയിലും ഫോര്‍ട്ട് കൊച്ചിയിലുമായിട്ടാണ് വിക്രമാദിത്യന്‍ പുരോഗമിക്കുന്നത്. ഡയമണ്ട് നെക്ലേസിന് ശേഷം ലാല്‍ ജോസും ഇഖ്ബാല്‍ കുറ്റിപ്പിറവും ഒന്നിയ്ക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ അനൂപ് മേനോന്‍, ജോയ് മാത്യു, ലെന തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
ഡയമണ്ട് നെക്ലേസിന് ശേഷം ലാല്‍ ജോസ് തന്നെ നിര്‍മ്മാതാവുന്ന ചിത്രമാണിത്. തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലാല്‍ ജോസിന് പക്ഷേ ഏറ്റവും ഒടുവില്‍പുറത്തിറങ്ങിയ ഏഴ് സുന്ദര രാത്രികള്‍ നിരാശയായിരുന്നു സമ്മാനിച്ചത്. എന്തായാലും വിക്രമാദിത്യനിലൂടെ ലാല്‍ ജോസ് വീണ്ടും വിജയം സൃഷ്ടിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications