»   » നിവിന്‍ എന്നും എനിക്ക് സ്‌പെഷ്യല്‍ ആണെന്ന് ഇഷ തല്‍വാര്‍, അപ്പോള്‍ മമ്മൂട്ടിയോ?

നിവിന്‍ എന്നും എനിക്ക് സ്‌പെഷ്യല്‍ ആണെന്ന് ഇഷ തല്‍വാര്‍, അപ്പോള്‍ മമ്മൂട്ടിയോ?

Written By:
Subscribe to Filmibeat Malayalam

മോഡല്‍ രംഗത്ത് നിന്ന് ബിഗ് സ്‌ക്രീനിലെത്തിയതാണ് ഇഷ തല്‍വാര്‍. അന്യഭാഷക്കാരിയായ ഇഷയ്ക്ക് ഒരു നായിക എന്ന നിലയിലുള്ള അംഗീകാരം ലഭിച്ചത് മലയാളത്തിലാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്കുട്ടിയായി.

ഇഷ തല്‍വാറിന്റെ മികച്ച പെയറായി ഇന്നും മലയാളികള്‍ അംഗീകരിച്ചത് നിവിന്‍ പോളി മാത്രമാണ്. നിവിന്‍ എന്നും തനിയ്ക്ക് സ്‌പെഷ്യല്‍ ആണെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഇഷ തല്‍വാറും പറഞ്ഞു. തന്റെ പ്രിയപ്പെട്ട നടന്മാരെ കുറിച്ച് ഇഷ പറയുന്നു, തുടര്‍ന്ന് വായിക്കൂ...

നിവിന്‍ എന്നും എനിക്ക് സ്‌പെഷ്യല്‍ ആണെന്ന് ഇഷ തല്‍വാര്‍, അപ്പോള്‍ മമ്മൂട്ടിയോ?

എന്റെ ആദ്യത്തെ ഹീറോ ആണ് നിവിന്‍ പോളി. അതുകൊണ്ട് തന്നെ അദ്ദേഹം എന്നും എനിക്ക് സ്‌പെഷ്യല്‍ ആയിരിക്കും- ഇഷ പറഞ്ഞു.

നിവിന്‍ എന്നും എനിക്ക് സ്‌പെഷ്യല്‍ ആണെന്ന് ഇഷ തല്‍വാര്‍, അപ്പോള്‍ മമ്മൂട്ടിയോ?

ആദ്യത്തെ നായകന്‍ എന്നതിനപ്പുറം തനിക്ക് നല്ലൊരു സുഹൃത്തും കൂടെയാണ് നിവിന്‍ പോളിയെന്ന് ഇഷ തല്‍വാര്‍ പറയുന്നു. തട്ടത്തിന്‍ മറയത്തിന് ശേഷം അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

നിവിന്‍ എന്നും എനിക്ക് സ്‌പെഷ്യല്‍ ആണെന്ന് ഇഷ തല്‍വാര്‍, അപ്പോള്‍ മമ്മൂട്ടിയോ?

ബാല്യകാല സഖി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി. ഒരു തുടക്കക്കാരിയായ തനിയ്ക്ക് മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഇഷ പറഞ്ഞു. ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ഒരു അതിഥി താരമായി ഇഷ അഭിനയിച്ചിട്ടുണ്ട്.

നിവിന്‍ എന്നും എനിക്ക് സ്‌പെഷ്യല്‍ ആണെന്ന് ഇഷ തല്‍വാര്‍, അപ്പോള്‍ മമ്മൂട്ടിയോ?

ഇങ്ങനെയൊക്കെ ആണെങ്കിലും തന്റെ ഇഷ്ട നടന്‍ ബോളിവുഡിലാണെന്ന് ഇഷ തല്‍വാര്‍ പറയുന്നു. ആമീര്‍ ഖാന്‍! അദ്ദേഹം ചെയ്ത ഓരോ വേഷവും വ്യത്യസ്തമാണ്. കഥാപാത്രത്തിന് വേണ്ടി ഒരുപാട് അധ്വാനിയ്ക്കും, എന്നാല്‍ സ്‌ക്രീനില്‍ അത് വളരെ എളുപ്പമാണെന്ന് തോന്നിപ്പിയ്ക്കുന്ന തരത്തില്‍ അവതരിപ്പിയ്ക്കുകയും ചെയ്യും- ഇഷ പറഞ്ഞു.

English summary
Nivin Pauly is always special for me says Isha Talwar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam