നിവിന്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകന്‍
മലയാള സിനിമയില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ആരാധകരില്ലാത്തവരില്ല. യുവതാരങ്ങളെല്ലാം മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സുമാണ്. നിവിന്‍ പോളിയോട് ചോദിച്ചാല്‍ താരം പറയും ഞാനൊരു കടുത്ത മമ്മൂട്ടി ആരാധകനാണെന്ന്.
തുടരെ തുടരെ മലയാള സിനിമയില്‍ ഹിറ്റുകള്‍ മാത്രം ചെയ്യുന്ന നിവിന്‍ പോളിയ്ക്ക് മമ്മൂട്ടി ഒരു റോള്‍ മോഡലാണത്രെ. താന്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണെന്നും സിനിമാ സെറ്റിലും മറ്റും അദ്ദേഹത്തിന്റെ രീതികള്‍ പിന്തുടരാവുന്നതാണെന്നും നിവിന്‍ പറയുന്നു.

മമ്മൂട്ടിയുടെ ജീവിതം ആസ്പദമാക്കി ജൂഡ് ആന്റണി ഒരു സിനിമ പുറത്തിറക്കാന്‍ പോകുന്നെന്നും അതില്‍ നായകനാകുന്നത് നിവിന്‍ പോളിയുമാണെന്ന വാര്‍ത്ത സിനിമാലോകത്ത് നിന്ന് പരക്കുന്നതിനിടെയാണ് താരം മമ്മൂട്ടിയോടുള്ള ആരാധന തുറന്നു പറഞ്ഞ് രംഗത്ത് വരുന്നത്. സംഗതി സത്യമാണെങ്കില്‍ വൈകാതെ മമ്മൂട്ടിയായി ഉടന്‍ നിവിന്‍ പോളിയെ കാണാം.
മമ്മൂട്ടിയായി വെള്ളിത്തിരയിലെത്തുക എന്നപോലെ നിവിന്റെ മറ്റൊരു ആഗ്രഹമാണ് ഒരു മുഴുനീള വില്ലന്‍ വേഷം ചെയ്യണം എന്നത്. ഡ തടിയാ എന്ന ചിത്രത്തില്‍ ഒരു വില്ലനായാണ് നിവിന്‍ എത്തിയതെങ്കിലും അത് മുഴുനീളമായിരുന്നില്ല. വ്യത്യസ്തമായ ഒരു വില്ലന്‍ വേഷം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നെന്ന് നിവിന്‍ പോളി പറയുന്നു.
അടുത്തിടെ മലയാള സിനിമയില്‍ വിജയങ്ങള്‍ മാത്രമാണ് നിവിന്‍ പോളിയ്ക്ക്. നേരത്തിന് ശേഷം ചെയത് 1983 ഉം ഓം ശാന്തി ഓശാന എന്ന ചിത്രവും ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യു്‌നന ബാംഗ്ലൂര്‍ ഡെയിസിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











