For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദില്‍ നിന്നും ദുല്‍ഖറില്‍ നിന്നും നിവിനിനെ വ്യത്യസ്തനാക്കുന്നത്??

  By Aswathi
  |

  സിനിമാ പ്രാന്തന്‍* പറഞ്ഞതുപോലെ പാലഭിഷേകം നടത്താന്‍ ഫാന്‍സില്ല...തെറിയഭിഷേകം നടത്താന്‍ ഹേടെന്‍സ് ഇല്ല...കൈത്താങ്ങാവാന്‍ സിനിമാ പാരമ്പര്യമില്ല...ന്യൂ ജനറേഷന്‍ ജാഡകളില്ല...നന്മനിറഞ്ഞ കുറച്ച് ചിത്രങ്ങളും വിജയവും മാത്രം. സാധാരണ പ്രേക്ഷകരുടെ സ്‌നേഹവും കൈത്തണലും മാത്രമാണ് നിവിന്‍ പോളി എന്ന നടന്റെ കൈമുതല്‍...

  ദുല്‍ഖര്‍ സല്‍മാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, നിവിന്‍ പോളിയോട് ശരിക്കും ബഹുമാനം തോന്നുന്നു എന്ന്. 'വാപ്പച്ചിയുടെ മകനല്ലായിരുന്നുവെങ്കില്‍ ഞാന്‍ സിനിമയിലെത്തുമോ, എത്തിയാല്‍ തന്നെ ഇതുപോലെ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ നിവിനിനെ കാണുമ്പോള്‍ അഭിമാനം തോന്നുന്നു'.

  ഈ വര്‍ഷത്തെ മികച്ച നടനും നടിയും സിനിമയും ഏത്??

  കാര്യം സത്യമാണ്, മലയാള സിനിമയില്‍ മക്കള്‍ ആധിപത്യം അരങ്ങ് കീഴടക്കുമ്പോഴാണ് സൂപ്പര്‍സ്റ്റാറുകളോടും താരപുത്രന്മാരോടും മത്സരിച്ചു നിന്ന് നിവിന്‍ ഒറ്റയ്ക്ക് ജയിച്ചത്. ഫാസിലിന്റെ മകനായി ഫഹദും മമ്മൂട്ടിയുടെ മകനായി ദുല്‍ഖറും നിന്നപ്പോള്‍ പറയാന്‍ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ നിവിനും അവര്‍ക്കൊപ്പം മത്സരിച്ചു നിന്നു. ശക്തമായ ഒരു സൗഹൃദമായിരുന്നു നിവിന്റെ ബലം.

  സിനിമാപ്രാന്തന്‍- ഫേസ്ബുക്കിലെ ഒരു ഫിലീം പ്രമോഷന്‍ പേജ്

  മലര്‍വാടിയിലൂടെ തുടക്കം

  ഫഹദില്‍ നിന്നും ദുല്‍ഖറില്‍ നിന്നും നിവിനിനെ വ്യത്യസ്തനാക്കുന്നത്??

  സൗഹൃദത്തിന്റെ കൂട്ടില്‍ പിറന്ന മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി എന്ന നടന്റെ അരങ്ങേറ്റം. വിനീത് ശ്രീനിവാസന്‍ പരിചയപ്പെടുത്തിയ മുന്‍കോപിയായ പ്രകാശനെ പ്രേക്ഷകര്‍ക്ക് പെട്ടന്ന് ഇഷ്ടപ്പെട്ടു.

  തട്ടത്തിന്‍ മറയത്ത്

  ഫഹദില്‍ നിന്നും ദുല്‍ഖറില്‍ നിന്നും നിവിനിനെ വ്യത്യസ്തനാക്കുന്നത്??

  മലര്‍വാടി ആര്‍ട് ക്ലബ്ബിന് ശേഷം ഒത്തിരി ചിത്രങ്ങളില്‍ ചെറുതും വലതുമായ വേഷങ്ങള്‍ നിവിന്‍ ചെയ്തു. പക്ഷെ കരിയറിന് ഒരു ബ്രേക്ക് നല്‍കാന്‍ വീണ്ടും വിനീത് ശ്രീനിവാസന്‍ വന്നു. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം നിവിന്‍ പോളി എന്ന നടനെ മലയാള സിനിമയില്‍ അടയാളപ്പെടുത്തി.

  ചെറിയ വേഷങ്ങള്‍

  ഫഹദില്‍ നിന്നും ദുല്‍ഖറില്‍ നിന്നും നിവിനിനെ വ്യത്യസ്തനാക്കുന്നത്??

  ട്രാഫിക്, ദി മെട്രോ, സെവന്‍സ്, സ്പാനിഷ് മസാല, ഭൂപടത്തിലില്ലാത്ത ഒരിടം, പുതിയ തീരങ്ങള്‍, ചാപ്‌റ്റേഴ്‌സ്, ടാ തടിയാ, തുടങ്ങിയ ചിത്രങ്ങളില്‍ ചെറുതും വലുതുമായ ചില വേഷങ്ങള്‍ ചെയ്തുകൊണ്ട് നിവിന്‍ കാലുറപ്പിക്കാന്‍ തുടങ്ങി.

  നേരത്തിലൂടെ തെളിഞ്ഞത്

  ഫഹദില്‍ നിന്നും ദുല്‍ഖറില്‍ നിന്നും നിവിനിനെ വ്യത്യസ്തനാക്കുന്നത്??

  നേരം എന്ന ചിത്രമാണ് വീണ്ടും നിവിന്റെ ജീവിതത്തില്‍ തെളിച്ചം നല്‍കിയത്. അല്‍ഫോണ്‍സ് പുത്രനുമായുള്ള സൗഹൃദവും ഈ വിജയത്തിന്റെ അടിസ്ഥാനമാണ്. നിവിന്‍- നസ്‌റിയ എന്ന വിജയ ജോഡികളും ഇതിലൂടെ ഉദിച്ചു. നിവിന്‍ യുവനായകന്മാരില്‍ ഒരാളായി ഉയര്‍ന്നു.

  1983 ല്‍

  ഫഹദില്‍ നിന്നും ദുല്‍ഖറില്‍ നിന്നും നിവിനിനെ വ്യത്യസ്തനാക്കുന്നത്??

  ഈ വര്‍ഷത്തെ ആദ്യവിജയം മലയാള സിനിമയിക്ക് ലഭിച്ചത് നിവിന്‍ പോളിയിലൂടെയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തില്‍ കൗമാരക്കാരനില്‍ തുടങ്ങി മധ്യവയസ്‌കന്‍ വരെയായി നിവിന്‍ പ്രേക്ഷകരെ ഞെട്ടിച്ചു. അവിടെയും ഒരു സൗഹൃദത്തിന്റെ വിജയം കാണാം.

  പിന്നെ പന്ത് നിവിന്റെ കോര്‍ട്ടില്‍

  ഫഹദില്‍ നിന്നും ദുല്‍ഖറില്‍ നിന്നും നിവിനിനെ വ്യത്യസ്തനാക്കുന്നത്??

  ഈ വര്‍ഷം നിവിന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാണ്. 1983ന് ശേഷം ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടി. അതിഥി താരമായി ലാല്‍ജോസിന്റെ വിക്രമാദിത്യനിലുമെത്തി. അതും വിജയം.

  English summary
  Nivin Pauly is the lucky star of 2014
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X