ഏട്ടനും ഇക്കയ്ക്കുമൊപ്പം അച്ചായനും, മംഗളുരുവില്‍ നിന്നും മറ്റൊരു കിടു ഫോട്ടോ എത്തി, കാണൂ!

മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല നിവിന്‍ പോളഇയും മംഗളുരുവിലുണ്ട്. കായംകുളം കൊച്ചുണ്ണിയുടെയും മാമാങ്കത്തിന്റെയും ചിത്രീകരണം ഒരേ സമയം നടന്നുകൊണ്ടിരിക്കുന്നത്. ഇത്തിക്കര പക്കിയുടെ വേഷത്തില്‍ അതിഥിയായി എത്തുന്ന മോഹന്‍ലാല്‍ കഴിഞ്ഞ ദിവസമാണ് ചിത്രത്തിലേക്ക് ജോയിന്‍ ചെയ്തത്. പുതിയ സിനിമയായ മാമാങ്കത്തിന് വേണ്ടിയാണ് മമ്മൂട്ടി മംഗലാപുരത്തേക്ക് എത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയും അടുത്തടുത്ത റൂമുകളിലാണ് താമസിക്കുന്നത്. ഇവര്‍ക്കൊപ്പമുള്ള ചിത്രം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ചിരുന്നു.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം റോഷന്‍ ആന്‍ഡ്രൂസും നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സ്വപ്‌ന തുല്യമായ ഒരാഗ്രഹമാണ് ഇതിലൂടെ സാധിച്ചതെന്നായിരുന്നു അദ്ദേഹം കുറിച്ചത്. സംവിധായകന് പിന്നാലെയാണ് ഇവര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നിവിന്‍ പോളിയും എത്തിയിട്ടുള്ളത്.

സംവിധായകന് പിന്നാലെ

സംവിധായകന് പിന്നാലെ

റോഷന്‍ ആന്‍ഡ്രൂസിന് പിന്നാലെയാണ് താരരാജാക്കന്‍മാര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നിവിന്‍ പോളിയും എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായിട്ടുണ്ട്.

ഒരേ സമയത്ത് പുരോഗമിക്കുന്നു

ഒരേ സമയത്ത് പുരോഗമിക്കുന്നു

ചരിത്ര പശ്ചാത്തലത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന മാമാങ്കവും കായംകുളം കൊച്ചുണ്ണിയും ഒരേ സമയത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്. മംഗലാപുരത്ത് വെച്ചാണ് രണ്ട് സിനിമകളുടേയും ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്.

മമ്മൂട്ടിയുടെ മാമാങ്കം

മമ്മൂട്ടിയുടെ മാമാങ്കം

കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലേക്ക് ഇടം പിടിക്കാവുന്ന സിനിമയുമായാണ് മമ്മൂട്ടി എത്തുന്നത്. മാമാങ്കത്തില്‍ ചാവേറിന്റെ വേഷമടക്കം നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

മോഹന്‍ലാലിന്റെ അതിഥി വേഷം

മോഹന്‍ലാലിന്റെ അതിഥി വേഷം

കായംകുളം കൊച്ചുണ്ണിയില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി 10 ദിവസമാണ് മോഹന്‍ലാല്‍ നല്‍കിയിട്ടുള്ളത്.

ഇത്തിക്കര പക്കിയുടെ ലുക്ക് പുറത്തുവിട്ടപ്പോള്‍

ഇത്തിക്കര പക്കിയുടെ ലുക്ക് പുറത്തുവിട്ടപ്പോള്‍

ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇത്തിക്കര പക്കിയുടെ ലുക്ക് പുറത്തുവിട്ടത്. ഇതോടെ കഥ മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെങ്ങും പക്കി തരംഗമായി മാറുകയായിരുന്നു.

നിവിന്‍ അതിഥിയായോ?

നിവിന്‍ അതിഥിയായോ?

അതുവരെ നിവിന്‍ പോളിയായിരുന്നു കൊച്ചുണ്ണിയിലെ നായകന്‍ എങ്കില്‍ മോഹന്‍ലാല്‍ എത്തിയതോടെ നായക വേഷം താരത്തിന് കൈവിട്ട് പോവുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരുന്നു.

ഇതിഹാസ താരങ്ങള്‍ക്കൊപ്പം

ഇതിഹാസ താരങ്ങള്‍ക്കൊപ്പം

മലയാള സിനിമയിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് നിവിന്‍ പോളി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഏട്ടനും ഇക്കയ്ക്കുമൊപ്പം നിവിനും കൂടിയായപ്പോള്‍ ആരാധകര്‍ക്കാണ് കൂടുതല്‍ സന്തോഷമായത്.

നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

നിവിന്‍ പോളിയുടെ പോസ്റ്റ് കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X