»   » ഇതാണ് നല്ല നടന്‍, കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി പരിക്ക് വക വയ്ക്കാതെ നിവിന്‍ പോളിയുടെ ത്യാഗം!

ഇതാണ് നല്ല നടന്‍, കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി പരിക്ക് വക വയ്ക്കാതെ നിവിന്‍ പോളിയുടെ ത്യാഗം!

Written By:
Subscribe to Filmibeat Malayalam
പരിക്കേറ്റിട്ടും ഷൂട്ടിങ്ങിൽ നിന്നും പിന്മാറാതെ നിവിൻ പോളി | filmibeat Malayalam

നിവിന്‍ പോളിയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടെ നിവിന് പരിക്കേറ്റതോടെ ഷൂട്ടിംഗ് അവസാനിപ്പിക്കുകയായിരുന്നു. സിനിമയിലെ സംഘട്ടന രംഗങ്ങള്‍ക്കിടെയായിരുന്നു നിവിന് പരിക്കേറ്റത്. എന്നാല്‍ അത് വകവെക്കാതെ താരം വീണ്ടും ഷൂട്ടിംഗിനെത്തിയിരിക്കുകയാണ്.

സംവിധായകൻ തന്നെയാണ് സിനിമയുടെ രാജാവ്..! എബ്രിഡ് മാജിക് വീണ്ടും..! ശൈലന്റെ റിവ്യൂ!!

ഗോവയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റിലാണ് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഷൂട്ടിംഗ് കൂടുതല്‍ നീട്ടിവെച്ചാല്‍ ലക്ഷങ്ങളുടെ കേടുപാടുകള്‍ വരുമെന്നതിനാലാണ് നിവിന്‍ എത്തി ചിത്രീകരണം വീണ്ടും ആരംഭിച്ചത്. നിവിന്റെ ഇടത് കൈയുടെ എല്ലിനായിരുന്നു പരിക്കേറ്റിരുന്നത്. പരിക്ക് സാരാമാക്കാതെ ചിത്രീകരണം നടത്തിയതോടെ താരത്തിന്‍െ കൈ നീര് വന്ന് വീര്‍ക്കുകയായിരുന്നു. ഇതോടെ ബാന്‍ഡേജ് ഇടുകയായിരുന്നു. 15 ദിവസത്തെ വിശ്രമമായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ അതെല്ലാം അഴിച്ച് വെച്ചാണ് നിവിന്‍ ചിത്രീകരണത്തിനെത്തിയിരിക്കുന്നത്.


nivin-pauly-joined-kayamkulam-kochunni-shooting

മറ്റൊരു പ്രധാന പ്രശ്‌നം കനേഡിയന്‍ മോഡലായ നോറ ഫത്തേഹിയാണ്. ബാഹുബലിയിലെ ഐറ്റം മ്പറില്‍ ഉണ്ടായിരുന്ന മോഡലും കായംകുളം കൊച്ചുണ്ണിയിലുണ്ട്. നോറയുടെ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഇനിയും ഷൂട്ടിംഗ് നീണ്ട് പോവുകയാണെങ്കില്‍ നടിയുടെ ഡേറ്റും ക്ലാഷാകുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 20 ന് ഇപ്പോള്‍ ചിത്രീകരിക്കുന് ഗാനരംഗം പൂര്‍ത്തിയാവുമെന്നാണ് പറയുന്നത്.


nivin-pauly

ഇനി ശ്രീലങ്കയില്‍ നിന്നും ഗോവയില്‍ നിന്നുമായി 25 ദിവസത്തെ ഷൂട്ടിംഗ് കൂടിയാണ് കായംകുളം കൊച്ചുണ്ണിയ്ക്ക് ആവശ്യമുള്ളത്. ഈ ഓണത്തിന് തന്നെ സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ശ്രീ ഗോകുലം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.


കോട്ടയം കുഞ്ഞച്ചന് പകരം കോട്ടയം ചെല്ലപ്പന്‍! കനത്ത തിരിച്ചടിയ്ക്കുള്ള മറുപടി ട്രോളന്മാരുടെ കൈയില്‍!

English summary
Nivin Pauly joined 'Kayamkulam Kochunni' shooting

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X