നിവിന്റെയും ചാക്കോച്ചന്റെയും മോട്ടോര്‍സൈക്കിള്‍

By Aswathi

ഇപ്പോള്‍ മലയാള സിനിമയില്‍ ഇറങ്ങുന്നതിലധികവും ബഹുനായക ചിത്രങ്ങളാണ്. രണ്ടു മൂന്ന് യുവനായകന്മാരെ ഒന്നിച്ച് സ്‌ക്രീനില്‍ കാണുമ്പോള്‍ ആരാധകര്‍ക്കും ഒരു ഹരമാണ്. എങ്കില്‍ ഇതാ നിവിന്‍ പോളിയുടെയും കുഞ്ചാക്കോ ബോബന്റെയും ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദ്യമായി നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു.

ഈ യുവത്വത്തിന്റെ വീക്ക്‌നസ് എന്താണെന്ന് ചോദിച്ചാല്‍ ആദ്യം പറയുന്നത് മൊബൈല്‍ ഫോണും ബൈക്കുമായിരിക്കും. മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അങ്ങനെ എല്ലാവര്‍ക്കുമായി ഒരു കോമണ്‍ വീക്ക്‌നസായി മാറിയ സ്ഥിതിക്ക് ബൈക്ക് തന്നെയാണ് ആണ്‍കുട്ടികളുടെ വീക്ക്‌നസിനെ കുറിക്കുന്നത്. എങ്കില്‍ അങ്ങനെ രണ്ട് യുത്വത്തിന്റെ ബൈക്കുമായുള്ള ആത്മ ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് രാജേഷ് പിള്ളയുടെ മോട്ടോര്‍സൈക്കിള്‍ ഡയറീസ്.

Nivin Pauly, Kunchacko Boban

തെന്നിന്ത്യന്‍ താരം വിശാഖ സിംഗാണ് ചിത്രത്തിലെ നായകി വേഷം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള വിശാഖയുടെ ആദ്യ മലയാള ചിത്രമായിരിക്കും മോട്ടോര്‍ സൈക്കിള്‍ ഡയറീസ്.

ഓര്‍ഡിനറി ഫിലീംസിന്റെ ബാനറില്‍ സംവിധായകന്‍ സുഗീതും സതീഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് തിരക്കഥാകൃത്ത് സുരേഷ് നായര്‍ക്കും തമിഴ് തിരക്കഥാകൃത്ത് ജോ മോനുമൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് പിള്ളയും ചേര്‍ന്നാണ് മോട്ടോര്‍സൈക്കിള്‍ ഡയറീസിന് തിരക്കഥയെഴുതുന്നത്. ഷാന്‍ റഹ്മാന്‍ ചിത്തത്തിന് സംഗീതം നല്‍കുന്നതിനൊപ്പം ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുണ്ട്. അഭിനേതാവെന്ന നിലിയല്‍ ഷാന്‍ റഹ്മാന്റെ അരങ്ങേറ്റമായിരിക്കും ഈ കഥാപാത്രത്തിലൂടെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X