യുവതാരങ്ങളില്‍ ഭാഗ്യമുള്ള താരം നിവിന്‍ പോളിയാണ്!കൊച്ചുണ്ണിയ്ക്ക് പിന്നാലെ ബിഗ് ബജറ്റ് ചിത്രം വരുന്നു
മലയാളത്തിലെ യുവതാരങ്ങള്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും വലിയ ഭാഗ്യം ലഭിച്ച താരമാണ് നിവിന്‍ പോളി. സിനിമയിലെത്തി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതിഹാസ കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിച്ചിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി കൊണ്ടിരിക്കുകയാണ്. റിലീസിനെത്തി പത്ത് ദിവസം കൊണ്ട് 55 കോടിയോളം സിനിമ സ്വന്തമാക്കിയിരുന്നു.

നിവിന്‍ പോളി വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയില്‍ നിവിന്‍ നായകനാവുന്നതായിട്ടാണ് വാര്‍ത്ത വന്നിരിക്കുന്നത്. 20 കോടി മുതല്‍ മുടക്കിലാണ് സിനിമ നില്‍മ്മിക്കുന്നതെന്നും മലയാളം, തമിഴ് തുടങ്ങിയ ഭാഷകളില്‍ നിന്നും നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന മിഖായേലിന് ശേഷം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്‍ഷത്തെ ഓണത്തിന് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സിനിമ ആരംഭിക്കുന്നതെന്നും പറയുന്നു. നിലവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്ന നിവിന്റെ സിനിമ മൂത്തോനാണ്. ഗീതു മോഹന്‍ദാസാണ് മൂത്തോന്‍ സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications