»   » മോഹന്‍ലാലിന് സഹായിക്കാന്‍ കഴിയുന്നില്ല, മേജര്‍ രവി കളംമാറ്റുന്നു, നിവിനൊപ്പം പരീക്ഷണം

മോഹന്‍ലാലിന് സഹായിക്കാന്‍ കഴിയുന്നില്ല, മേജര്‍ രവി കളംമാറ്റുന്നു, നിവിനൊപ്പം പരീക്ഷണം

Posted By: Rohini
Subscribe to Filmibeat Malayalam

മേജര്‍ രവി ഒന്ന് കളം മാറ്റി ചവിട്ടാന്‍ തീരുമാനിച്ചിരിയ്ക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി സ്ഥിരം പട്ടാള ചിത്രങ്ങള്‍ ചെയ്യുന്നത് കൊണ്ട് രക്ഷയില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണോ എന്തോ ആശയത്തെയും നായകനെയുമൊക്കെ മാറ്റി പരീക്ഷിക്കുകയാണ് മേജര്‍ രവി.

സുഹൃത്തുക്കള്‍ നിവിന്‍ പോളിയെ ഒഴിവാക്കുന്നു, ഗ്യാപ്പില്‍ കയറുന്നത് കാളിദാസ് ജയറാം

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളിയായിരിയ്ക്കും. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി വരുന്നുതേയുള്ളൂ എന്നും ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിയ്ക്കും എന്നുമാണ് അറിയുന്നത്.

പ്രണയ ചിത്രം

മേജര്‍ രവി പരീക്ഷിക്കാത്ത തരു മേഖലയാണ് റൊമാന്റിക്. നിവിന്‍ പോൡയ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള പ്രണയ ചിത്രമാണെന്നാണ് വാര്‍ത്തകള്‍. സ്‌ക്രിപ്റ്റിങ് പൂര്‍ത്തിയായി വരുന്നതേയുള്ളൂ..

ജോമോന്‍ ടി ജോണ്‍

ഇനിയും പേര് തീരുമാനിച്ചിട്ടില്ലാത്ത ഈ ചിത്രത്തിലൂടെ ജോമോന്‍ ടി ജോണ്‍ നിര്‍മാതാവായി തുടക്കം കുറിയ്ക്കുകയാണ്. നിര്‍മിയ്ക്കുകയ മാത്രമല്ല ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നതും ജോമോന്‍ തന്നെയാണത്രെ.

ആരൊക്കെയാണ് പിന്നില്‍

ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. നിവിന്റെ നായികയായി അഭിനയിക്കാന്‍ ഒരു പുതുമുഖ നടിയെ തിരയുകയാണത്രെ ടീം. പേരും മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാണ് എന്നതും വൈകാതെ പ്രഖ്യാപിയ്ക്കും.

മേജര്‍ രവിക്ക് ഈ സിനിമ

മോഹന്‍ലാല്‍ അല്ലാതെ മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്ന മൂന്നാമത്തെ നായകനാണ് (മമ്മൂട്ടിയ്ക്കും പൃഥ്വിയ്ക്കും ശേഷം) നിവിന്‍ പോളി. ഏറെ പ്രതീക്ഷയോടെ വന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിജയം മേജര്‍ രവിയുടെ നിലനില്‍പിന്റെ പ്രശ്നമാണ്.

English summary
Nivin Pauly-Major Ravi movie shooting details

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam