മാര്‍ട്ടിന്‍ പ്രകാട്ടിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി!
ചാര്‍ലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നു. ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
ചാര്‍ലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നു. ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.
നേരത്തെ ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നതായി റിപ്പോര്‍ട്ടുകളാണ്ടായിരുന്നു എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മാര്‍ട്ടിന്‍ നിവിന്‍ പോളിയെ നായകനാക്കിയാണ് പുതിയ ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും യുവത്വത്തിന്റെ ഹരമായ നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം ഒരു കിടിലന്‍ എന്റര്‍ടെയിന്‍മെന്റാകുമെന്ന് ഉറപ്പാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കാം.

നാലാമത്തെ ചിത്രം
ഛായാഗ്രാഹകനായിരുന്ന മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ബെസ്റ്റ് ആക്ടറായിരുന്നു മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ആദ്യ ചിത്രം. പിന്നീട് ദുല്‍ഖറിനെ നായകനാക്കി എബിസിഡി, ചാര്‍ലി എന്നീ ചിത്രങ്ങളും ഒരുക്കി.

ചാര്‍ലിയുണ്ടാക്കിയ വിജയം
എബിസിഡിയ്ക്ക് ശേഷം ദുല്‍ഖറിനെ നായകനാക്കി മാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചാര്‍ലി മികച്ച കൊമേഷ്യല്‍ വിജയം നേടി. ഒത്തിരി അവാര്‍ഡുകളും ചിത്രത്തെ തേടി എത്തിയിരുന്നു. ചാര്‍ലി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചത്.

നിവിന്റെ പുതിയ ചിത്രങ്ങള്‍
ഞണ്ടുകളുടെ നാട്ടില്‍, സഖാവ്, ശ്യാമ പ്രാസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നീ ചിത്രങ്ങളുടെ തിരിക്കിലാണിപ്പോള്‍ നിവിന്‍ പോളി. അത് കൂടാതെ തമിഴില്‍ ഗൗതം മേനോന്റെ ചിത്രത്തിന് വേണ്ടി ഡേറ്റ് കൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











