നിവിന്റെ പ്രകടനം അസാധ്യം! മൂത്തോനിൽ എന്ത് കൊണ്ട് നിവിൻ പോളി , തുറന്ന് പറഞ്ഞ് ഗീതു മോഹന്‍ദാസ്

Recommended Video

Nivin Pauly Starred Moothon Screened At TIFF | FilmiBeat Malayalam

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളിചിത്രമാണ് മൂത്തോൻ. നടി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവല്ലിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ വേൾഡ് പ്രീമിയർ ആണ് ടൊറന്റോയിൽ വച്ച് നടത്തത്. സ്പെഷ്യൽ റെപ്രസന്റേഷൻ വിഭാഗത്തിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് നിവിൻ പോളിയും സംവിധായിക ഗീതു മോഹൻദാസും മനസ്സു തുറക്കുകയാണ്. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉത്ഘാടന ചിത്രം മുത്തോനാണ്. ജിയോ മാമി ഫെസ്റ്റിവലിന്റെ 21ാം പതിപ്പിലാണ് മുത്തോൻ പ്രദർശിപ്പിക്കുന്നുണ്ട്.

 സ്വപ്നം സാക്ഷാത്കാരം

ഇത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നാണ് ചിത്രത്തിനെ കുറിച്ച് നിവിൻ പോളി പറഞ്ഞു. എന്റെ സിനിമകൾ വിശാലമായ പ്രേക്ഷകരിലേയ്ക്ക് എത്തിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. അത്തരത്തിലുളള ഒരു നിമിഷമാണ് യാഥാർഥ്യമായിരിക്കുന്നത്. പൂർണ്ണ ആത്മാർഥതയോടെ ചെയ്ത ചിത്രമാണിത്. ഒരുപാട് തയ്യാറെടുപ്പും പ്രയത്നവുമെല്ലാം ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്- നിവിൻ പറഞ്ഞു.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

  എന്തുകൊണ്ട് നിവിൻ പോളി

ചിത്രത്തിൽ ഇന്നസെൻസ് മുഖമുളള ഒരു നടനെ വേണമായിരുന്നു. ചിത്രത്തിന്റെ പുറത്തു വന്ന പോസ്റ്ററിലും ടീസറിലുമൊക്കെ കണ്ടിട്ട് നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇതിൽ എന്തിനാണ് ഇന്നസെൻസ്. നിവിനെ അയലത്തെ വീട്ടിലെ പയ്യൻ റോളുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണ്? ഇതിനൊക്കെ ഉത്തരം കിട്ടണമെങ്കിൽ ചിത്രം പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കണമെന്ന് ഗീതു പറഞ്ഞു.

 മാസ്റ്റർ ക്ലാസ് ചിത്രം

വൗ ഗീതു മോഹൻദാസിന്റെ മുത്തോൻ കഥയിലും കഥാപാത്ര നിർമ്മിതിയിലും, ഉൾക്കരുത്തുള്ള, പ്രേക്ഷകരെ ഹ്രസിക്കുന്ന ചിത്രമാണ്. വ്യത്യസ്ത ര കാരണങ്ങളാൽ വീട് ഉപേക്ഷിക്കുന്ന മുല്ലയേയും അക്ബറിനേയും ഞാൻ മറക്കില്ല- മറിയം സെയ്ദി എന്ന പ്രേക്ഷകയുടെ ട്വീറ്റായിരുന്നു ഇങ്ങനെ. ചിത്രം മാസ്റ്റർ ക്ലാസാണെന്നും മറിയം ട്വിറ്റ് ചെയ്തു

 പിന്നണിയിലും വൻ താരനിര

ലയേഴ്സ് ഡയറിയ്ക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നചത് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ്. മിനിസ്റ്റുഡിയോ, ജാർ പിക്ചേഴ്സ്, പാരഗൺ പിക്ചേഴ്സ് എന്നീ ബാനറുകൾക്കൊപ്പം അനുരാഗ് കശ്യപും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാകുന്നുണ്ട്. രാജീവ് രവിയാണ് ഛയാഗ്രാഹണം നിർവഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X